scorecardresearch

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിന്‍ 18 രണ്ടാം ദിവസം തന്നെ പണിമുടക്കി വഴിയില്‍ കിടന്നു

കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ബ്രേക്ക് ജാമാവുകയുമായിരുന്നു

കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ബ്രേക്ക് ജാമാവുകയുമായിരുന്നു

author-image
WebDesk
New Update
Train 18

fastest T-18 train, scheduled to run between New Delhi and Varanasi railway stations, at New Delhi Railway Station in New Delhi Express photo by prem nath pandey 02 jan 19

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ എൻജിന്‍ രഹിത ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ 18), പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാം ദിവസം തന്നെ ബ്രേക്ക് ജാമായി വഴിയില്‍ കുടുങ്ങി. ഡല്‍ഹിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് ട്രെയിന്‍ പണി മുടക്കിയത്. വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്ക യാത്രയിലായിരുന്നു സംഭവം. ബ്രേക്ക് ജാമാകുകയും വൈദ്യുതി നിലയ്ക്കുകയുമായിരുന്നു.

Advertisment

ട്രെയിനിന്റെ അവസാനത്തെ കോച്ചുകളിലെ ബ്രേക്ക് ജാമാവുകയും നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ തുണ്ട്‌ലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം.

ഫെബ്രുവരി 15നായിരുന്നു ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രധാനമന്ത്രി ട്രെയിന്‍ 18 ഫ്‌ളാഗ് ഓഫ് ചെയ്തത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഡല്‍ഹി-വാരണാസി റൂട്ടിലാണ് സര്‍വ്വീസ് നടത്തുക. ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്താണ് ആദ്യ ദിനം ട്രെയിന്‍ വാരണാസിയില്‍ എത്തിയത്.

Advertisment

റായി ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിന്‍ നിർമിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ട്രെയിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്.

നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക. ജിപിഎസ്, ഓട്ടോമാറ്റിക് ഡോര്‍, ട്രോയിനിന്റെ വേഗത കാണിക്കുന്ന സ്‌ക്രീന്‍ ഉള്‍പ്പടെ നിരവധി ആധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്.

Prime Minister Indian Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: