scorecardresearch
Latest News

ഏപ്രില്‍ 19ന് ദാവൂദ് ഇബ്രാഹിം മിയാന്‍ ദാദിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു; അത്യാസന്ന നിലയില്‍ അല്ലെന്നും റിപ്പോര്‍ട്ട്

മുമ്പ് സ്ട്രോക്ക് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ കാലിലെ അഴുകിയ വ്രണം കാരണമാണ് ദാവൂദ് ചികിത്സ തേടുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട്

dawood ibrahim, pakistan, mumbai blast

ന്യൂഡൽഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്നനിലയില്‍ അല്ലെന്നും എന്നാല്‍ അസുഖത്തെ തുടര്‍ന്ന് കറാച്ചിയിലെ ഒരു ആശുപത്രിയില്‍ നിരന്തരം ചികിത്സ തേടാറുണ്ടെന്നും റിപ്പോര്‍ട്ട്. മുമ്പ് സ്ട്രോക്ക് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ കാലിലെ അഴുകിയ വ്രണം കാരണമാണ് ദാവൂദ് ചികിത്സ തേടുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രിൽ 19ന് നടന്ന മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ​ വീട്ടിൽ നടന്ന പാർട്ടിയിൽ ദാവൂദ് പങ്കെടുത്തുവെന്നും എന്നാൽ കാലിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് മറ്റ് പരിപാടികളില്‍ പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമിന് ഹൃദയാഘാതം ഉണ്ടായെന്ന റിപ്പോർട്ടിനെ തുടര്‍ന്നാണ് അധോലോക നേതാവ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം, ദാവൂദിന്റെ അടുത്ത സഹായി ഛോട്ടാ ഷക്കീലും ഈ വാർത്തയെ തളളി. ദാവൂദ് ആരോഗ്യവാനാണെന്ന് ഷക്കീൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ദാവൂദിന് ഹൃദയാഘാതമുണ്ടായതായി വാർത്തകൾ വന്നത്. പാക്കിസ്ഥാനിലെ വസതിയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായതെന്നും ഉടൻതന്നെ അദ്ദേഹത്തെ കറാച്ചിയിലെ അഗ ഖാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചില മാധ്യമങ്ങൾ ദാവൂദിന്റെ നില അതീവ ഗുരുതരമാണെന്നും ചിലർ ദാവൂദ് മരിച്ചതായും റിപ്പോർട്ട് ചെയ്തു.
ദാവൂദ് രോഗബാധിതനാണെന്ന തരത്തിൽ ഏറെ നാളുകളായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടായിരുന്നു.

1993 ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് 61 കാരനായ ദാവൂദ് ഇബ്രാഹിം. സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Dawood is unwell but not critical seen at miandads party on april 19 report