ദഹോദ്: ഓടുന്ന വാഹനത്തിൽ, പിതാവിന്‍റെ കണ്‍മുന്നിൽ കൗമാരക്കാരികളെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടെഹ്സിലിലാണ് സംഭവം. 13 പേരാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 13, 15 വയസുള്ള പെണ്‍കുട്ടിളെയാണ് പിതാവി പീഡിപ്പിച്ചത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള 13 പ്രതികളിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഭൂത്പാഗ്ലയിലെ കടയിൽനിന്നാണ് അക്രമികൾ പിതാവിനെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം എസ്‍യുവി കാറിൽ കയറ്റി പിതാവിനെ ബന്ധിയാക്കി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. അക്രമികൾക്കു സഹായം നൽകിയവർ രണ്ടു മോട്ടോർ ബൈക്കുകളിലായി കാറിനെ പിന്തുടർന്നതായി പിതാവ് പൊലീസിന് മൊഴി നല്‍കി. പിതാവിനോടുള്ള മുന്‍വൈരാഗ്യത്താലാണ് പെണ്‍കുട്ടികളെ ഇയാളുടെ കണ്‍മുന്നിലിട്ട് പീഡിപ്പിച്ചതെന്നാണ് വിവരം.

പീഡനത്തിനുശേഷം മാധവ് ഗ്രാമത്തിൽ പെണ്‍കുട്ടികളെയും പിതാവിനെയും അക്രമിസംഘം ഇറക്കിവിട്ടു. പൊലീസിൽ പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടികളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കി ചികിത്സ നൽകി. ഒളിവിലുള്ള എട്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ