Latest News

2 ലക്ഷം നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക്

പരീക്ഷാര്‍ത്ഥിയുടെ പേര്, വിലാസം, പരീക്ഷാ സ്കോര്‍, റാങ്കിങ്, ജന്മദിനം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയെല്ലാം വെബ്സൈറ്റില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് ടെസ്റ്റ്​) പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് പരീക്ഷാര്‍ത്ഥികളുടെ ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, മേല്‍വിലാസങ്ങള്‍ എന്നിവ ചോര്‍ന്നു. രണ്ട് ലക്ഷത്തോളം രൂപയ്ക്കാണ് ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യമാക്കി വച്ചിരിക്കുന്നത്. പരീക്ഷാര്‍ത്ഥികളുടെ സ്വകാര്യതയിലേക്ക് ഔദ്യോഗിക വെബ്സൈറ്റുകളുടെ സഹായത്തോടെ എത്ര പെട്ടെന്നാണ് കടന്നുകയറ്റം സാധിക്കുന്നത് എന്നതിന്റെ തെളിവാണ് പുതിയ സംഭവം.

‘ദി വയര്‍’ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. സ്വകാര്യത മാനിച്ച് ഏത് വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇന്‍ഫര്‍മേഷന്‍ ബ്രോക്കര്‍/ ഡാറ്റാ ബ്രോക്കറുമാരാണ് ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളിലേക്ക് വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കും. പേര്, മേല്‍വിലാസം, ജാതി, മതം, ഉയരം, ഭാരം, തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ച് ഇവര്‍ ഡാറ്റാബേസ് സൃഷ്ടിക്കും. എന്നാല്‍ വ്യാജ ഡാറ്റാ ബ്രോക്കർമാര്‍ ഈ വിവരങ്ങള്‍ അനധികൃതമായി വിതരണം ചെയ്യുന്നു.

കടപ്പാട്: ദി വയര്‍

പരീക്ഷാര്‍ത്ഥികളുടേയും മറ്റും സ്വകാര്യ വിവരങ്ങള്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയാണ് വില്‍പനയ്ക്ക് വയ്ക്കുന്നത്. ആവശ്യക്കാരന്റെ താത്പര്യം അനുസരിച്ചുളള വിലയ്ക്കാണ് ഇത് പരസ്യപ്പെടുത്തുന്നത്. 2018 നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ 2 ലക്ഷം രൂപ വരെ വിലയിട്ടാണ് പരസ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരീക്ഷാര്‍ത്ഥിയുടെ പേര്, വിലാസം, പരീക്ഷാ സ്കോര്‍, റാങ്കിങ്, ജന്മദിനം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയെല്ലാം വെബ്സൈറ്റില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ അഡ്വൈര്‍ട്ടേസേഴ്സ്, മാര്‍ക്കറ്റേഴ്സ്, ബ്രോക്കര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വില്‍പനയ്ക്ക് വയ്ക്കുന്നത്. വിവരങ്ങള്‍ സത്യസന്ധമാണോ എന്നറിയാനായി വെബ്സൈറ്റിനെ സമീപിച്ചപ്പോള്‍ സാമ്പിളുകളായി രണ്ടോ മൂന്നോ പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങളും തങ്ങള്‍ കൈപറ്റിയതായി ദി വയര്‍ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധത പരിശോധിക്കാനായി അപേക്ഷിച്ചപ്പോള്‍ വാട്ട്സ്ആപ്പ് വഴിയാണ് വെബ്സൈറ്റ് വിവരം കൈമാറിയത്.

കടപ്പാട്: ദി വയര്‍

രണ്ട് ലക്ഷം പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ 2.4 ലക്ഷം രൂപയ്ക്കാണ് വെബ്സൈറ്റ് വാഗ്‌ദാനം ചെയ്തത്. അതായത് ഒരു പരീക്ഷാര്‍ത്ഥിയുടെ വിവരത്തിന് വെറും 1 രൂപയില്‍ താഴെ മാത്രം വിലയിലാണ് വില്‍പന. 2018 മെയ് മാസമാണ് നീറ്റ് പരീക്ഷ നടന്നത്. ജൂണ്‍ നാലിന് ഇതിന്റെ ഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Data of 2 4 lakh neet candidates leaked and available for sale

Next Story
മുഖം മിനുക്കി 100 രൂപ നോട്ടും; പുതിയത് ഉടൻ വിപണിയിലെന്ന് റിസർവ് ബാങ്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com