ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സംവിധായകൻ ദാസരി നാരായണ റാവു (75) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. മുൻ കേന്ദ്ര മന്ത്രിയാണ്. ഏറെ നാളായി ചികിൽസയിലായിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 125 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രേമാഭിഷേകം, മേഘ സന്ദേശം എന്നിവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്. യുപി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. കൽക്കരി കുംഭകോണത്തിലും ആരോപണവിധേയനായിരുന്നു. ശ്വാസകോശത്തിലും കിഡ്‌നിയിലും അണുബാധ ഉണ്ടായതിനെത്തുടർന്ന് അടുത്തിടെ റാവുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ