കൊല്‍ക്കത്ത: ഡാര്‍ജിലിങ്ങില്‍ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. സാഹസിക പറക്കലിനിടെ സഞ്ചാരിയെ രക്ഷിച്ചതിന് ശേഷമാണ് അദ്ദേഹം മരിച്ചത്. 22കാരനായ പാരാഗ്ലൈഡര്‍ പൈലറ്റ് പുരുഷോത്തം തിംസിന ആണ് മരിച്ചത്. വളരെ നന്നായി പറന്ന് കൊണ്ടിരിക്കുന്നതിനിടെ ഗ്ലൈഡറിനുണ്ടായ തകരാറാണ് അപകടത്തിലേക്ക് നയിച്ചത്.

ഗ്ലൈഡര്‍ തകരാറിലായതോടെ പുരുഷോത്തവും കൂടെ ഉണ്ടായിരുന്ന വിനോദസഞ്ചാരിയും വേഗത്തില്‍ താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ പതറാതെ പുരുഷോത്തം യാത്രക്കാരനായ ഗൗരവ് ചൗധരിയെ സുരക്ഷിതമായി പിടിച്ചിരുത്തി. പശ്ചിമബംഗാളിലെ കലിംപോങ്ങില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിനോദസഞ്ചാരിയുടെ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ.

തകര്‍ന്ന ഗ്ലൈഡര്‍ നിലത്തെത്തുന്നതിന് തൊട്ടുമുമ്പ് വരെ പൈലറ്റ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം, കാലിന് പരുക്കേറ്റ ചൗധരി ചികിത്സയിലാണ്. യാത്രക്കാരനെ രക്ഷിച്ച് ജീവന്‍ നഷ്ടമായ പൈലറ്റിനെ സോഷ്യൽ മീഡിയ ഇപ്പോള്‍ വാഴ്ത്തുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ