ദണ്ഡെവാഡ: ഛത്തീസ്ഘട്ടിലെ ദണ്ഡെവാഡയിലുണ്ടായ നക്സൽ ആക്രമണത്തിൽ ബിജെപി എംഎൽഎ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ദണ്ഡെവാഡ ജില്ലയിലെ നകുൽനാറിലാണ് സംഭവം. ബിജെപി എംഎൽഎ ഭിമ മന്ധാവിയാണ് കൊല്ലപ്പെട്ടത്.
നാല് ഛത്തീസ്ഘട്ട് പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. എംഎൽഎയ്ക്ക് എസ്കോർട്ട് പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം കാൻകർ ജില്ലയിൽ നക്സലുകൾ നടത്തിയ ആക്രമണത്തിൽ 4 ബി എസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഛത്തീസ്ഘട്ടിൽ വീണ്ടും നക്സർ ആക്രമണം ഉണ്ടായതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട.