ഡാനിഷ് സിദ്ദിഖിക്ക് ജാമിയയിൽ അന്ത്യവിശ്രമം

റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫൊട്ടോഗ്രാഫറായിരുന്ന ഡാനിഷ് സിദ്ദിഖി ജാമിയ മീലിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണ്

Danish Siddiqui, Danish Siddiqui body at Jamia graveyard, Jamia Millia Islamia, Jamia Millia Islamia graveyard, delhi news, delhi latest news, delhi today news, delhi local news, new delhi news, Indian Express malayalam

ഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പുരസ്കാര ജേതാവായ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ കബർസ്ഥാനിൽ കബറടക്കുമെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ ഞായറാഴ്ച പറഞ്ഞു.

ജാമിയ കബർസ്ഥാൻ, അവിടത്തെ ജോലിക്കാർ, അവരുടെ പങ്കാളികൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരെ അടക്കം ചെയ്യാനാണ് നീക്കിവച്ചിരിക്കുന്നതെങ്കിലും സിദ്ദിഖിക്ക് ഇളവ് നൽകുമെന്ന് സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു. ഡാനിഷിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് അനുവാദം നൽകുന്നതെന്ന് ജാമിയ പിആർഒ അഹമ്മദ് അസിം വ്യക്തമാക്കി.

റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫൊട്ടോഗ്രാഫറായിരുന്ന ഡാനിഷ് സിദ്ദിഖി ജാമിയ മീലിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണ്.

ഡാനിഷിന്റെ കുടുംബത്തിന് ജാമിയയുമായി ദീർഘകാല ബന്ധമുണ്ട്, അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അക്തർ സിദ്ദിഖി ജാമിയയിലെ മുൻ പ്രൊഫസറായിരുന്നു. ജാമിയ നഗറിലാണ് അദ്ദേഹം താമസിക്കുന്നത്.

ഡാനിഷ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ജാമിയയിൽ നിന്നുമായിരുന്നു. കൂടാതെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷനിലെ ബിരുദാനന്തര ബിരുദവും ജാമിയ സർവകലാശാലയിൽ നിന്നുമാണ് നേടിയത്.

Read Also: മുംബൈയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 22 മരണം

ശനിയാഴ്ച ജാമിയ വിസി നജ്മാ അക്തർ ഡാനിഷിന്റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചിരുന്നു. ചൊവ്വാഴ്ച സർവകലാശാലയിൽ അനുശോചന യോഗം സംഘടിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനായി സിദ്ദിഖിയുടെ ഫൊട്ടോകളുടെ പ്രദർശനം അതേസമയം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾദാക്ക് ജില്ലയിൽ അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Danish siddiqui body to be buried at graveyard of jamia millia islamia

Next Story
മുംബൈയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 22 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com