മിർസാപൂർ (ഉത്തർപ്രദേശ്): പിറന്നാൾ പാർട്ടിക്കായി സർക്കാർ പ്രൈമറി സ്കൂളിനെ ഡാൻസ് ബാറാക്കി മാറ്റി ഗ്രാമ മുഖ്യൻ. ഉത്തർപ്രദശിലെ മിർസാപൂരിലാണ് സംഭവം. രക്ഷാബന്ധൻ ദിനം രാത്രിയാണ് സ്കൂളിലെ ക്ലാസ് മുറിയെ ഡാൻസ് ബാർ ആക്കി മാറ്റിയത്.

രക്ഷാബന്ധൻ ദിനമായ തിങ്കളാഴ്ച സ്കൂളിന് അവധിയായിരുന്നു. അന്ന് രാത്രിയാണ് ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് സ്കൂളിൽ പിറന്നാൾ ആഘോഷിച്ചത്. അവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ ക്ലാസ് മുറി വൃത്തികേടായി കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് പിറന്നാൾ ആഘോഷിച്ചതായി നാട്ടുകാരിൽനിന്നും അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കി.

അതേസമയം, സ്കൂളിന്റെ താക്കോൽ ഗ്രാമമുഖ്യൻ വാങ്ങിച്ചതായും പക്ഷേ പാർട്ടി നടത്താനാണ് വാങ്ങിച്ചതെന്ന് അറിയില്ലന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ