റിയോ ഡി ജനീറോ: ബ്രസീലില്‍ ഡാം തകര്‍ന്ന് വന്‍ ദുരന്തം. തെക്കു കിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്തിലെ അണക്കെട്ടാണ് തകര്‍ന്നത്. ഇരുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ മരിച്ചതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രുമാഡിന്‍ഹോയ്ക്ക് സമീപത്തുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് തകര്‍ന്നത്. ഇതേ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് നിരവധി പേര്‍ മരിക്കുകയും 200 ഓളം പേരെ കാണാതാവുകയും ചെയ്തത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍ വീടും ജീവതോപാധിയും നഷ്ടപ്പെട്ട് ആയിരങ്ങളാണ് താല്‍ക്കാലിക അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook