ന്യൂഡൽഹിയിലെ അതീവ സുരക്ഷാമേഖലയായ  പ്രസിഡന്റസ് എസ്റ്റേറ്റിൽ നിന്നും അന്തേവാസിയായ ജാസിനെ കാണാതായി. ഇവിടുത്തെ മറ്റ് താമസക്കാർ യാത്രയിലയിരുന്നപ്പോഴാണ് ജാസ് അപ്രത്യക്ഷമായത്.

തൽക്കൊത്തോറ റോഡും ഗുരുദ്വാര രഖബ്‌ഗഞ്ച് ​റോഡും ചേരുന്നിടത്താണ് ജാസ് താമസിച്ചിരുന്ന 6 (ആറ് ) പ്രസിഡന്റസ് എസ്റ്റേറ്റ്.

രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ്സ് സെക്രട്ടറിയായ വേണു രാജാമണിയുടെ വീട്ടിലെ വളർത്തുനായാണ് ജാസ്.

വെളളയുംബ്രൗണും നിറമുളള കണ്ണുകളാണ് ജാസിന്റേത്. കാണാതാകുമ്പോൾ ചുവന്ന കോളർ ധരിച്ചിട്ടുണ്ടായിരുന്നു. ഡാൽമേഷ്യൻ​ ഇനത്തിൽപ്പെട്ട ജാസിനെ  കണ്ടെത്തുന്നവർ മകൻ കാർത്തിക് വേണുവിനെ 91 96505 60472 അറിയക്കണമെന്നും സോഷ്യൽ​മീഡിയയിൽ വേണു രാജാമണി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ വേണു ഹോങ്കോങ്ങ്, ബെയ്‌ജിങ്, ജനീവ, ദുബൈ തുടങ്ങി വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രണബ് മുഖർജി പ്രസിഡന്റായപ്പോൾ വേണു  അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായി ചുമതലേയറ്റത്. ഇതിന് മുമ്പ് പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കേയും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നു. ധനമന്ത്രാലയത്തിൽ മൾട്ടിലാറ്ററൽ ഇൻസ്റ്റിറ്റ്യൂഷൺസ് ഡിവിഷന്റെ മേധാവിയായിരുന്നു.

ഐ എഫ് എസ്സിൽ ചേരുന്നതിന് മുമ്പ് ഇന്ത്യൻ എക്‌സ്‌പ്രസിലെ കൊച്ചി എഡിഷനിൽ മാധ്യമപ്രവർത്തകനായിരുന്നു.  തിരുവനന്തപുരം സ്വദേശിയായ വേണു പ്രമുഖ അഭിഭാഷകനും സാംസ്കാരിക, രാഷ്ട്രീയപ്രവർത്തകനുമായിരുന്ന കെ എസ്. രാജമണിയുടെ മകനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook