scorecardresearch

ദളിത്, ഒബിസി, ഗ്രോത വിഭാഗങ്ങള്‍ക്ക് അര്‍ഹിച്ച ബഹുമാനം ലഭിച്ചത് എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന്; അവകാശപ്പെട്ട് മോദി

പാവങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പോലും മുന്‍ ഭരണാധികാരിക്ക് കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി

പാവങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പോലും മുന്‍ ഭരണാധികാരിക്ക് കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി

author-image
WebDesk
New Update
Modi | News | India

ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡല്‍ഹി: ദളിത്, ഒബിസി, ഗോത്ര വിഭാഗങ്ങള്‍ക്ക് സർക്കാരിൽ നിന്ന് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ പ്രസ്തുത വിഭാഗങ്ങളെ അവഗണിച്ചെന്നും തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് അവരെ ഓര്‍മ്മിച്ചുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment

പാവങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പോലും മുന്‍ ഭരണാധികാരിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജല്‍ ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും ജലം ലഭിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു.

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ധനയിൽ സാമൂഹിക പരിഷ്കർത്താവും കവിയുമായ സന്ത് രവിദാസിന്റെ 100 കോടി രൂപ വിലമതിക്കുന്ന ക്ഷേത്ര സ്മാരകത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് ശേഷം സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍.

കോവിഡ് കാലത്ത് രാജ്യത്ത് ഒരാളും വെറും വയറ്റില്‍ ഉറങ്ങരുതെന്ന് താന്‍ തീരുമാനമെടുത്തിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് സൗജന്യ റേഷന്‍ നല്‍കിയത് ആഗോള തലത്തില്‍ തന്നെ വാഴ്ത്തപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

സന്ത് രവിദാസിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രവും സ്മാരകവും 11 ഏക്കർ സ്ഥലത്താണ് നിര്‍മ്മിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ മ്യൂസിയം, ആർട്ട് ഗ്യാലറി, മറ്റ് സൗകര്യങ്ങൾ എന്നിവ കൂടാതെ ഭക്തർക്ക് താമസ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: