/indian-express-malayalam/media/media_files/uploads/2022/09/lakhimpur-1.jpg)
ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹങ്ങളിലേക്കുള്ള ആ അമ്മയുടെ നോട്ടം.
"എന്റെ മക്കളെ ബലാത്സംഗം ചെയ്ത് കെട്ടിതൂക്കി കൊലപ്പെടുത്തിയതുപോലെ അവരെയും കൊല്ലണം," ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ അമ്മ മൃതദേഹങ്ങള്‍ നോക്കി പറഞ്ഞു.
ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുകളുള്ള വീട്ടില്‍ അടുത്തിടയായി വാങ്ങിയ തയ്യല്‍ യന്ത്രത്തിലേക്ക് അവര്‍ വിരള്‍ ചൂണ്ടി.
സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മൂതിര്‍ന്ന പെണ്‍കുട്ടി തയ്യല്‍ ജോലിക്ക് പോയാണ് പണം കണ്ടെത്തിയിരുന്നത്. തയ്ക്കുന്ന വസ്ത്രങ്ങള്‍ എന്താണോ അത് അനുസരിച്ചായിരുന്നു പണം ലഭിച്ചിരുന്നത്. തയ്യല്‍ പഠിക്കുന്നതിനായി കുറച്ച് ദൂരയുള്ള മാര്‍ക്കറ്റില്‍ അവള്‍ പോയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
ഒരു ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നതും അല്ലെങ്കില്‍ എന്തെങ്കിലും ജോലിക്ക് പോകുന്നതും ഇളയ മകള്‍ സ്വപ്നം കണ്ടിരുന്നതായി അമ്മ പറഞ്ഞു.
പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടിലാണ് കുടുംബത്തിന്റെ താമസം. സൈക്കിളും വളര്‍ത്തുന്ന ആടുമെല്ലാം വീടിനുള്ളില്‍ തന്നെ.
"അവര്‍ എന്റെ മക്കളെ പിടിച്ചുകൊണ്ട് പോകുന്നത് ഞാന്‍ കണ്ടു. കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്റെ മക്കളാണ് കുളിക്കാന്‍ വരെ എന്നെ സഹായിച്ചിരുന്നത്. എന്റെ മക്കളെ ബലമായി പിടിച്ചുകൊണ്ട് പോകുന്നത് ഞാന്‍ കണ്ടു. ഒരാള്‍ മോട്ടോര്‍ സൈക്കിളിലാണ് വന്നത്, രണ്ട് പേരുകൂടി ഉണ്ടായിരുന്നു. പിന്നാലെ ഓടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെന്നെ ചവിട്ടിയിട്ടു, എന്റെ ബോധം നഷ്ടപ്പെട്ടു," പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി.
"എനിക്ക് ബോധം വന്നപ്പോള്‍ എന്റെ മക്കള്‍ അവിടെ ഇല്ലായിരുന്നു. സഹായത്തിനായി ഞാന്‍ ഗ്രാമം മുഴുവന്‍ അലഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെ കരിമ്പ് പാടത്തിന് സമീപത്ത് നിന്ന് മൃതദേഹങ്ങള്‍ ലഭിച്ചു. അവര്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു," അമ്മ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത രണ്ടു ദലിത് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. ഛോട്ടു, ജുനൈദ്, സുഹൈൽ, ഹഫീസുൽ റഹ്മാൻ, കരിമുദ്ദീൻ, ആരിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനുശേഷമാണ് പ്രതികളിലൊരാളെ പിടികൂടിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.