ഉന്നതജാതിക്കാരുടെ മുന്നിലിരുന്ന് കല്യാണസദ്യ കഴിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്നു

ഇദ്ദേഹത്തിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

Walayar case, വാളയാര്‍ കേസ്, Walayar case accused attacked,വാളയാര്‍ കേസ് പ്രതിക്കുനേരെ  ആക്രമണം, Mob lynching, ആൾക്കൂട്ട ആക്രമണം, Mob attack, Walayar case accused, വാളയാര്‍ കേസ് പ്രതി, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഉന്നത ജാതിക്കാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്‌റിയിലാണ് സംഭവം. ഒരു കല്യാണ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ 23 കാരനായ ജിതേന്ദ്ര എന്ന ദളിത് യുവാവിനെയാണ് ഉന്നതജാതിക്കാര്‍ മര്‍ദ്ദിച്ചത്.

തങ്ങളുടെ മുന്നിലിരുന്ന് ജീതേന്ദ്ര ഭക്ഷണം കഴിക്കുന്നത് കണ്ട് സഹിക്കാതെ സവര്‍ണ ജാതിക്കാര്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നുവെന്ന് ഡിസിപി ഉദ്ദം സിങ് ജിംവാല്‍ പറഞ്ഞു.

കഴിഞ്ഞ മാസം 26-ാം തിയ്യതിയായിരുന്നു സംഭവം. ഒമ്പത് ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ജിതേന്ദ്ര. ഇദ്ദേഹത്തിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും മറ്റ് നടപടികളെന്ന് പൊലീസ് അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dalit man beaten up for eating in front of upper caste people dies

Next Story
രാജ്യത്തെ തകര്‍ത്ത അഞ്ച് വര്‍ഷങ്ങള്‍, മോദിക്ക് പുറത്തേക്കുള്ള വഴി കാണിക്കണം: മന്‍മോഹന്‍ സിങ്Manmohan Singh, Manmohan Singh interview, Manmohan Singh pm modi, Manmohan Singh on pm modi government, Manmohan Singh nda, Manmohan Singh elections, Manmohan Singh news
The moderation of comments is automated and not cleared manually by malayalam.indianexpress.com