അഹമ്മദാബാദ്: നവരാത്രിയുടെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദലിത് യുവാവിനെ ഗുജറാത്തില്‍ മേല്ജാതിക്കാര് അടിച്ചുകൊന്നു. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയേഷ് സോളങ്കി എന്ന യുവാവാണ് പട്ടേല്‍ സമുദായത്തില്‍ പെട്ടവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജയേഷ് സോളങ്കി ബന്ധുവായ പ്രകാശ് സോളങ്കിയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപമുള്ള ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ഇവരുടെ അടുത്തെത്തിയ പട്ടേല്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ഇവരെ ജാതീയമായി അധിക്ഷേപിക്കുകയും ഗര്‍ബ ചടങ്ങുകള്‍ കാണാന്‍ അവര്‍ക്ക് അവകാശമില്ലെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടുകയും ദലിത് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ഇതിലൊരാള്‍ ജയേഷ് സോളങ്കിയുടെ തല സമീപത്തെ മതിലില്‍ ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ ജയേഷിനെ കരംസദ് അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.