ഭോപ്പാൽ: അലങ്കരിച്ച കാറിൽ യാത്ര ചെയ്തതിന് ദലിത് വരന് ക്രൂര മർദനം. മധ്യപ്രദേശിലെ ചാത്തർപൂർ ജില്ലയിലെ ദേറി വില്ലേജിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ചേർന്ന് വരനായ പ്രകാശ് ബൻസാലിനെ മർദിക്കുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ രാമേശ്വർ ദയാൽ പിടിഐയോട് പറഞ്ഞു.

അക്രമി സംഘം ബൻസാലിനെ കാറിൽനിന്നും പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. വിവാഹ സംഘത്തിൽപ്പെട്ട മറ്റു ആറുപേരെയും മർദിച്ചു. വിവാഹ ചിത്രം എടുക്കാനെത്തിയ ഫൊട്ടോഗ്രഫറുടെ ക്യാമറ പിടിച്ചു വാങ്ങി തകർക്കുകയും ചെയ്തതായി ഇൻസ്പെക്ടർ പറഞ്ഞു.

സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. മർദിച്ചവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ