/indian-express-malayalam/media/media_files/uploads/2019/03/dalit-cats-003.jpg)
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് ദളിത് യുവാവ് വാണിയാര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസമായി നൂറോളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ആനത്തൂര്‍ ഗ്രാമത്തിലാണ് വര്‍ഗീയ സംഘര്‍ഷം തടയാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ദലിത് വിഭാഗത്തില്‍ പെട്ട യുവാവും വാണിയാര്‍ ജാതിയില്‍ പെട്ട യുവതിയും ഒളിച്ചോടി രഹസ്യമായി വിവാഹം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ദലിത് വീടുകളില്‍ നൂറോളം വരുന്ന വാണിയാര്‍ ജാതിക്കാര്‍ അക്രമം നടത്തി. 20 ഓളം ദലിത് വീടുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. ചില വീടുകള്‍ക്ക് തീയിടാനും അക്രമികള്‍ ശ്രമം നടത്തിയതായി ദലിത് സമൂഹം ആരോപിച്ചു. 25കാരനായ തിരുമൂര്‍ത്തിയാണ് 24കാരിയായ ജയപ്രദയുടെ കൂടെ ഒളിച്ചോടി വിവാഹം ചെയ്തത്. ജനുവരി 7നാണ് ഇരുവരും രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്തത്. പേടി കാരണം മറ്റുളളവരോട് പറയാതെ ഇരുവരും സ്വന്തം വീടുകളിലാണ് കഴിഞ്ഞിരുന്നത്.
എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞ ജയപ്രദയുടെ വീട്ടുകാര്‍ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തി. പിന്നീട് ജയപ്രദയെ ബംഗലൂരുവിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഒരു മരണ ചടങ്ങിന് വീട്ടിലെത്തിയ ജയപ്രദ തിരുമൂര്‍ത്തിയോടൊപ്പം ഒളിച്ചോടി. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.