Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ദലിത് എംഎൽഎ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചു; പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം

AIADMK Kallakurichi MLA, Dalit AIADMK MLA, Kallakurichi MLA A Prabhu, Kallakurichi MLA Prabhu Marriage, Kallakurichi MLA Wife Father Suicide, AIADMK MLA Dalit Brahmin Marriage, Chennai News, Tamil Nadu News, Indian Express News

ചെന്നൈ: എഐഎഡിഎംകെ ദലിത് എംഎൽഎയായ യുവാവ് തന്റെ മകളെ വിവാഹം ചെയ്തതിന്റെ പേരിൽ ബ്രാഹ്മണനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 36 കാരനായ എഐഎഡിഎംകെ എംഎല്‍എ യും 19 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള വിവാഹം വലിയ ഒച്ചപ്പാടാണ് സൃഷ്ടിച്ചത്.

എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹദിവസം രാവിലെ വിവാഹവേദിയായ എംഎല്‍എയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവും ക്ഷേത്രം പൂജാരിയുമായ സ്വാമിനാഥന്‍ ആത്മഹത്യ ഭീഷണി മുഴക്കി.

മകളെ എല്‍എല്‍എ തട്ടിക്കൊണ്ടു പോയി നിര്‍ബ്ബന്ധിച്ച് വിവാഹം കഴിച്ചു. സംഭവത്തില്‍ തനിക്കും കുടുംബത്തിനും എംഎല്‍എയില്‍ നിന്നും അവരുടെ ആള്‍ക്കാരില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നതായും മകളെ എംഎല്‍എ തിരിച്ചയയ്ക്കണമെന്നതാണ് തന്റെ ആവശ്യമെന്നും പറഞ്ഞു.

Read More: ഹാഥ്‌റസ്: മൃതദേഹം രാത്രി സംസ്‌ക്കരിച്ചത് സംഘര്‍ഷ സാധ്യത കണക്കിലെടുത്തെന്ന് യോഗി സർക്കാർ

നാലു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും പ്രായപൂര്‍ത്തിയാകും മുമ്പ് മകളെ പ്രണയിച്ചതിന്റെ പേരില്‍ എംഎല്‍എ യ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും എന്നും പിതാവ് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും കുടുംബത്തിന്റെ വിശ്വാസവും സ്വസ്ഥതയും തകര്‍ത്തെന്നും സ്വാമിനാഥന്‍ ആരോപിച്ചു. പിതാവിന്റെ ആത്മഹത്യ ശ്രമം എഐഎഡിഎംകെ പ്രവര്‍ത്തകരും പോലീസും സ്ഥലത്ത് ഉണ്ടായിരുന്നതിനാല്‍ തടഞ്ഞു. ഇദ്ദേഹത്തെ ത്യാഗതുരുഗം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

14 വര്‍ഷത്തോളം തന്റെ വീട്ടില്‍ നിന്നും വളര്‍ന്ന പ്രഭുവിനെ താന്‍ മകനെ പോലെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ അയാള്‍ തങ്ങളുടെ വിശ്വാസം തന്നെ തകര്‍ത്തെന്നുമാണ് സ്വാമിനാഥന്‍ പറയുന്നത്. മകള്‍ വിവാഹത്തിന് മാനസികമായി തയ്യാറായിട്ടു പോലുമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

അതേസമയം തന്റെ ഭാര്യ പ്രായപൂര്‍ത്തിയായ ആളാണെന്നും ഇക്കാര്യത്തില്‍ ഏത് അന്വേഷണം നേരിടാനും ഒരുക്കമാണെന്നും എംഎല്‍എ പറയുന്നു. തങ്ങള്‍ പ്രണയത്തിലായിട്ട് നാലു മാസമേ ആയുള്ളൂ എന്നും നാലു വര്‍ഷം മുമ്പ് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും പ്രഭു വീഡിയോ സന്ദേശവും പുറത്തുവിട്ടു.

Read in English: Dalit AIADMK MLA marries Brahmin woman, her father attempts suicide

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dalit aiadmk mla marries brahmin woman her father attempts suicide

Next Story
ഹാഥ്‌റസ്: മൃതദേഹം രാത്രി സംസ്‌ക്കരിച്ചത് സംഘര്‍ഷ സാധ്യത കണക്കിലെടുത്തെന്ന് യോഗി സർക്കാർyogi adithyanath, sabarimala, യോഗി ആദിത്യനാഥ്, ശബരിമല, കേരള പ്രസംഗം, speech of yogi in Kerala, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com