മനുഷ്യക്കടത്ത് കേസില്‍ ദലേര്‍ മെഹന്ദിക്കും സഹോദരനും രണ്ട് വര്‍ഷം തടവ്

ഡാന്‍സ് ട്രൂപ്പിന്റെ മറവില്‍ ഗായകനും സഹോദരനും കൂടി അനധികൃതമായി ആളുകളെ കടത്തുകയും ഇവരില്‍ നിന്ന് ഭീമമായ പ്രതിഫലം വാങ്ങിയെന്നുമാണ് കേസ്

ജാര്‍ഖണ്ഡ്: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത ഗായകന്‍ ദലേര്‍ മെഹന്ദിക്കും സഹോദരനും രണ്ട് വര്‍ഷം തടവ്. പട്യാല കോടതിയാണ് 2003ലെ കേസില്‍ വിധി പ്രസ്താവിച്ചത്. ഡാന്‍സ് ട്രൂപ്പിന്റെ മറവില്‍ ഗായകനും സഹോദരനും കൂടി അനധികൃതമായി ആളുകളെ കടത്തുകയും ഇവരില്‍ നിന്ന് ഭീമമായ പ്രതിഫലം വാങ്ങിയെന്നുമാണ് കേസ്.

അമേരിക്കയിലേക്കാണെന്നും പറഞ്ഞ് 35ഓളം പേരെ വഞ്ചിച്ചെന്നാണ് ഇവര്‍ക്കെതിരെയുളള കേസ്. 1998-99 കാലത്ത് മെഹന്ദി സഹോദരങ്ങളുടെ ഡാന്‍സ് ഗ്രൂപ്പിന്റെ മറവില്‍ പത്തോളം പേരെ അമേരിക്കയില്‍ എത്തിച്ച് വഞ്ചിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ മൂന്ന് പെണ്‍കുട്ടികളെ ജോലി വാഗ്‌ദാനം നല്‍കി എത്തിച്ചതിനും കേസ് നിലവിലുണ്ട്. 1999ല്‍ മറ്റൊരു ട്രൂപ്പിന്റെ മറവില്‍ മൂന്ന് ആണ്‍കുട്ടികളെയാണ് ന്യൂജഴ്സിയില്‍ എത്തിച്ചത്.

2006ല്‍ ദലേറിനെ കുറ്റവിമുകതനാക്കി കോടതിയില്‍ പട്യാല പൊലീസ് സത്യവാങ്മൂലം നല്‍കിയെങ്കിലും കോടതി ഇത് തളളിക്കളയുകയായിരുന്നു. ഗായകനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു അന്ന് പൊലീസ് റിപ്പോര്‍ട്ട് പട്യാല കോടതി തളളിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Daler mehndi brother shamsher sentenced to two years in prison on being convicted in 2003 human trafficking case

Next Story
മൂന്ന് വർഷം; വിദ്യാർത്ഥി ആത്മഹത്യ കാൽ ലക്ഷം കടന്നു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്suicide, kerala news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express