scorecardresearch
Latest News

രാജ്യത്ത് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും ദിവസവേതനക്കാര്‍; കേരളത്തില്‍ 12.6 ശതമാനം വര്‍ധനവ്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ല്‍ 1.64 ലക്ഷം പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്

രാജ്യത്ത് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും ദിവസവേതനക്കാര്‍; കേരളത്തില്‍ 12.6 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും ദിവസവേതന തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) രേഖകള്‍ പ്രകാരം 2021 ല്‍ റിപ്പോര്‍ട്ട് ചെയ്ത 1.64 ലക്ഷം അത്മഹത്യയില്‍ നാലില്‍ ഒന്നും ദിവസവേതന തൊഴിലാളികളാണ്.

2020 ലെ കണക്കുകളിലും സാഹചര്യ വ്യത്യസ്തമല്ല. 1.53 ലക്ഷം ആത്മഹത്യകളാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 37,666 എണ്ണവും ദിവസവേതനക്കാരാണ്, 24.6 ശതമാനം. കോവിഡ് മഹാമാരിക്ക് മുന്‍പ് കണക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 2019 ല്‍ ആകെ ആത്മഹത്യകളുടെ 23.4 ശതമാനമാണ് ദിവസവേതനക്കാര്‍ വഹിച്ചത്.

2020 മുതല്‍ 2021 വരെരാജ്യത്തെ ആത്മഹത്യകളില്‍ ഉണ്ടായ ശരാശരി ഉയര്‍ച്ച 7.17 ശതമാനമാണ്. എന്നാല്‍ ദിവസവേതനക്കാരുടെ ആത്മഹത്യയില്‍ സമാന കാലഘട്ടത്തില്‍ ഉണ്ടായ ഉയര്‍ച്ച 11.52 ശതമാനമാണ്. അതായത്, ദേശിയ ശരാശരിയേക്കാള്‍ മുകളില്‍.

2021 ല്‍ കൃഷി മേഖലയില്‍ ജോലി ചെയ്തിരുന്ന 10,881 പേരാണ് സ്വയം ജീവനൊടുക്കിയത്.

കൃഷി വിഭാഗത്തില്‍ ഉത്പാദനമുള്ളവരുടെ ആത്മഹത്യയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 2019 ല്‍ 5,579 ആത്മഹത്യകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ 2020 എത്തിയപ്പോള്‍ ഇത് 5,579 ആയി കുറഞ്ഞു.

മറുവശത്ത് കൃഷി ചെയ്യുന്ന തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നതില്‍ വര്‍ധനവാണ് ഉണ്ടായത്. 2019 ല്‍ 4,324 ആയിരുന്ന കണക്കുകള്‍ 2020 എത്തിയപ്പോള്‍ 5,098 ആയി ഉയര്‍ന്നു.

ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ ഒന്‍പത് വിഭാഗങ്ങളായി തിരിച്ചാണ് എന്‍സിആര്‍ബി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍, പ്രൊഫഷല്‍ തൊഴിലാളികള്‍, ദിവസവേതന തൊഴിലാളികള്‍, റിട്ടയറായവര്‍, തൊഴില്‍ ഇല്ലാത്തവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടുജോലി ചെയ്യുന്നവര്‍, കൃഷി മേഖലയുമായി ബന്ധപ്പെട്ടവര്‍.

സ്വയം തൊഴില്‍ ചെയ്യുന്നവരുടെ ആത്മഹത്യകളിലാണ് വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് 16.73 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. കണക്കുകള്‍ ഇങ്ങനെ 20,231 (2021), 17,332 (2020), 16,098 (2019).

തൊഴില്‍രഹിതരുടെ ആത്മഹത്യ നിരക്കില്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 ല്‍ 15,652 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 ല്‍ ഇത് 13,714 ആയി കുറഞ്ഞു. 12.38 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 2020 ല്‍ 12,526 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. 2021 ല്‍ ഇത് 13,089 ആയി വര്‍ധിച്ചു.

2021 ല്‍ ദേശിയ തലത്തില്‍ ഏറ്റവും കൂടതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 22.207. തമിഴ്നാട് (18,925), മധ്യപ്രദേശ് (14,956), പശ്ചിമ ബംഗാള്‍ (13,500), കര്‍ണാടക (13,056) എന്നിങ്ങനെയാണ് പിന്നിലായുള്ള സംസ്ഥാനങ്ങളിലെ ആത്മഹത്യ നിരക്ക്.

ആത്മഹത്യ നിരക്കില്‍ ഏറ്റവും വര്‍ധനവ് രേഖപ്പെടുത്തിയത് തെലങ്കാനയിലാണ്, 2020 ല്‍ നിന്ന് 2021 എത്തിയുപ്പോള്‍ 26.2 ശതമാനമാണ് ഉയര്‍ന്നത്. ഉത്തര്‍ പ്രദേശില്‍ ആത്മഹത്യകളില്‍ 23.5 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ 12.3 ശതമാനം ഉയര്‍ച്ചയാണ് സ്വയം ജീവനൊടുക്കിയവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Daily wagers biggest group among suicide victims in 2021 ncrb