ന്യൂ​ഡ​ൽ​ഹി: ​പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​വ​സേ​ന പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച നി​ല​വി​ൽ​വ​രും. രാജ്യത്തെ 95% പമ്പുകളുടെയും ഉടമസ്ഥതയുള്ള പെട്രോള്‍-ഡീസല്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത്‌ പെട്രോളിയം കോര്‍പ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ് എന്നിവര്‍ ഈ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്.

പുതുച്ചേരി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്, ഉദൈപൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നീ നഗരങ്ങളില്‍ ആണ് ഈ രീതി ആദ്യം പ്രാബല്യത്തില്‍ വരിക. അന്താരാഷ്ട്ര കമ്പോളനിരക്കും പണവിനിമയനിരക്കും അടിസ്ഥാനപ്പെടുത്തി എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും ഇന്ധനനിരക്കുകള്‍ പുതുക്കുന്ന രീതിയാണ് ഇന്ന്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.

ദ്വൈവാര ശരാശരിയെ ആശ്രയിക്കാതെ ആഗോള ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകളും അന്താരാഷ്ട്ര വിപണിയിലെ ഡോളര്‍- രൂപ വിനിമയനിരക്കും ഇനി നേരിട്ട് ഇന്ധനവിലയില്‍ പ്രതിഫലിക്കും.

ദി​നം​പ്ര​തി​യു​ള്ള വി​ല അ​ത​തു ദി​വ​സം പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. എ​സ്.​എം.​എ​സ്​ വ​ഴി​യും ഇ​ന്ത്യ​ൻ ഓയി​ൽ കോ​ർ​പ​റേ​ഷ​​ന്റെ മൊ​ബൈ​ൽ ആ​പ്പാ​യ Fuel@IOC വ​ഴി​യും ഓ​രോ ദി​വ​സ​ത്തെ​യും വി​ല ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കും. 92249-92249 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ അ​യ​ച്ചാ​ലും ഓരോ പ്ര​ദേ​ശ​ത്തെ​യും വി​ല അ​റി​യാം. എ​സ്.​എം.​എ​സ്​ ഫോ​ർ​മാ​റ്റ്​: RSP< SPACE >DEALER CODE. ഡീ​ല​ർ കോ​ഡ്​ ഓ​രോ പെ​ട്രോ​ൾ പ​മ്പി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook