‘ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ അച്ഛനെന്നെ പൊള്ളിച്ചു’ നാലുവയസുകാരിയുടെ വാക്കുകള്‍

കുട്ടിയുടെ വാക്കുകള്‍ രക്ഷയ്ക്കായി എത്തിയവരുടെ പോലും കണ്ണുകള്‍ നിറച്ചു.

ഹൈദരാബാദ്: നാലുവയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി പൊള്ളിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ കുട്ടിയെ പൊള്ളിച്ചത്. കുട്ടിയുടെ അമ്മയും പങ്കാളിയും ചേര്‍ന്നാണ് ഉപദ്രവിച്ചതെന്ന് രക്ഷിക്കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.

‘ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനെന്നെ പൊള്ളിച്ചു. ആദ്യം അച്ഛനെന്നെ അടിച്ചു. പിന്നെ ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച് പൊള്ളിച്ചു,’ നിറകണ്ണുകളോടെ നാലുവയസുകാരി തന്നെ രക്ഷിക്കാനെത്തിയ സന്നദ്ധ സംഘടന പ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടിയുടെ വാക്കുകള്‍ രക്ഷയ്ക്കായി എത്തിയവരുടെ പോലും കണ്ണുകള്‍ നിറച്ചു.

അയല്‍വാസികള്‍ നാട്ടിലെ രാഷ്ട്രീയ നേതാവു വഴിയാണ് കുട്ടിയുടെ വിവരം സന്നദ്ധപ്രവര്‍ത്തകരില്‍ എത്തിച്ചത്. അമ്മയ്ക്കും പങ്കാളിക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഇരുപത്തിയഞ്ചുകാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പമായിരുന്നു താമസം. കുട്ടിയും ഇവരുടെ കൂടെയായിരുന്നു. ഇവര്‍ക്കിടയില്‍ കലഹം ഉണ്ടാകുമ്പോള്‍ ദേഷ്യം തീര്‍ക്കാന്‍ ഇരുവരും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ ഗവണ്‍മെന്റ് ഹോമിലേക്ക് അയച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Daddy burnt me when i was eating hyderabad 4 year old tells rescuers

Next Story
സ്വർണ തളികയിൽ ഉണ്ണുന്ന കളളന്മാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com