ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ ആണ് പ്രഖ്യാപനം നടത്തിയത്. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായിട്ടാണ് രാജ ജനറല്‍ സെക്രട്ടറിയായെത്തുന്നത്. കേരളത്തിലടക്കം വോട്ട് വിഹിതം കുറഞ്ഞ സംഘടനയുടെ ജന പിന്തുണ തിരികെ കൊണ്ടു വരികയാണ് ലക്ഷ്യം.

സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗമായി കനയ്യ കുമാറിനെ നിയമിച്ചതായും യോഗം അറിയിച്ചു. വെള്ളിയാഴ്ചയാണ് യോഗം ആരംഭിച്ചത്. സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേനെയാണ് രാജയെ തിരഞ്ഞെടുത്തത്. ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്നും ഒരു നേതാവ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുമുള്ള രാജ്യസഭാ അംഗമാണ് രാജ. 1994 മുതല്‍ സിപിഐയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ് രാജ. അതേസമയം, അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കേരള ഘടകത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഭിന്നതകള്‍ ഒഴിവാക്കണമെന്ന സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം മാനിക്കുകയായിരുന്നു.

രണ്ട് തവണ രാജ്യസഭാ അംഗമായിട്ടുണ്ട് രാജ. ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയും മലയാളിയുമായ ആനി രാജയാണ് ഭാര്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook