തിരുവനന്തപുരം: മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബർമൽ തിബ്രവാല സർവ്വകലാശാലയാണ് അദ്ദേഹത്തിന് ഡിലിറ്റ് ബിരുദം സമ്മാനിച്ചത്.

മിസോറാം ഗവർണറുടെ ഔദ്യോഗിക വസതിയിൽ നിന്നുളള പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രംഗങ്ങളിലുളള മികവ് തെളിയിച്ചാണ് ഈ ഡിലിറ്റ് ബിരുദം സമ്മാനിച്ചത്. സാമൂഹ്യ-സാംസ്കാരിക-ആദ്ധ്യാത്മിക രംഗങ്ങളിലെ സേവനങ്ങളാണ് ഇതിന് ആധാരമായത്.

രാജസ്ഥാനിലെ ചുരേല ജില്ലയിലെ ജുൻജുനുവിലാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരിയിൽ ഇവിടെ നടക്കുന്ന ചടങ്ങിൽ ഡിലിറ്റ് ബിരുദം സമ്മാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ മേൽനോട്ടം വഹിക്കുന്ന രാാജസ്ഥാനി സേവാ സംഘിന്റെ ചെയർമാൻ വിനോദ് ത്രിബോവാലയാണ് ഇക്കാര്യം പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ