കര്‍ണാടക തിരഞ്ഞെടിപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയത്തിന്റെ മധുരം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായ ഡി കെ ശിവകുമാറായിരിക്കും.
കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടും 2020-ൽ കർണാടക പിസിസി അധ്യക്ഷനായി സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. പാര്‍ട്ടിയെ വീണ്ടും സംസ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഠിനമായ പോരാട്ടമാണ് ശിവകുമാര്‍ നടത്തിയത്.
കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്ന 1999-2004, 2013-20018 കാലഘട്ടങ്ങളില്‍ മന്ത്രിയായിരുന്ന ശിവകുമാറിനൊപ്പമുണ്ടായിരുന്നു അഴിമതി ആരോപണങ്ങളും. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ സാധ്യകല്‍പ്പിക്കുന്ന ഒരാളായി ശിവകുമാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള മറ്റൊരാളാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും കാര്യത്തിൽ മികവ് പുലര്‍ത്തിയ ചരിത്രമാണ് സിദ്ധരാമയ്യക്ക് ഒപ്പമുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിലും മികച്ച വിജയം സമ്മാനിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ശിവകുമാര്‍ അണികളോടും നേതാക്കളോടും നിര്‍ദേശിച്ചത്.
“സിദ്ധരാമയ്യ നല്ലൊരു നേതാവാണ്. പക്ഷെ തന്ത്രങ്ങള്‍ മെനയുന്നതിലും സംഘടനാമികവിലും ശിവകുമാറിനാണ് മേല്‍ക്കൈ. അദ്ദേഹത്തിന്റെ വരവോടെ കാര്യമായ മാറ്റങ്ങലുണ്ടായി. ഭിന്നിച്ചു നില്‍ക്കാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്ന് അദ്ദേഹം തെളിയിച്ചു,” തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ഥി വ്യക്തമാക്കി.
ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ശിവകുമാര്‍ ഉന്നയിച്ചു. കമ്മിഷന്‍ സര്‍ക്കാരെന്ന പേര് ബാസവരാജ് ബൊമ്മൈക്ക് ചാര്‍ത്തിക്കൊടുത്തു. നവമാധ്യമങ്ങളിലടക്കം കമ്മിഷന്‍ സര്‍ക്കാര്‍ ആരോപണം ശക്തമാകുകയും തരംഗമാകുകയും ചെയ്തു.
രണ്ട് സീറ്റുകളിൽ മത്സരിക്കുന്നതിൽ നിന്ന് സിദ്ധരാമയ്യയെ പിന്തിരിപ്പിക്കുക, മറ്റ് നേതാക്കളുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി നിരവധി സ്ഥാനാർത്ഥികളെ അവതരിപ്പിച്ചതു മുതല്‍ നിരവധി തീരുമാനങ്ങളുടെ പിന്നില്‍ ശിവകുമാറാണെന്ന് വിശ്വസിക്കപ്പെടുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പലതും ബിജെപി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഇതും കോണ്‍ഗ്രസിന് വിജയത്തിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമാക്കി.
ഇനി സിദ്ധരാമയ്യ, ശിവകുമാര്‍ ദ്വയത്തില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടത്. അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് മുഖ്യമന്ത്രി സ്ഥാനം രണ്ട് പേര്‍ക്കും വീതിച്ചു നല്‍കുക എന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്നതെന്ന് സൂചനയുണ്ട്.
ജെഡിഎസിന് ആധിപത്യമുള്ള ഓള്‍ഡ് മൈസൂരില്‍ കോണ്‍ഗ്രസിന് ഇത്തവണ മേല്‍ക്കൈ സ്ഥാപിക്കാനായി. ഈ വിജയത്തില്‍ ശിവകുമാറായിരിക്കും അവകാശവാദം ഉന്നയിക്കുക.
മുഖ്യമന്ത്രിയാകുനുള്ള സാധ്യതകള്‍ ശിവകുമാറിന് മുന്നിലുണ്ട്. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി കസേര നല്‍കാന്‍ ഹൈക്കമാന്‍ഡ് തയാറാകുമൊ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.