scorecardresearch

സൈറസ് മിസ്ത്രിയുടെ അപകട മരണം: അമിത വേഗതയും ഡ്രൈവറുടെ ക്ഷീണവുമാകാം കാരണങ്ങൾ

മുൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടപ്പോൾ മിസ്ത്രിയും പിൻസീറ്റിലുണ്ടായിരുന്ന സഹയാത്രികനും അപകടത്തിൽ മരിച്ചു. പിന്നിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്നറിയില്ല

മുൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടപ്പോൾ മിസ്ത്രിയും പിൻസീറ്റിലുണ്ടായിരുന്ന സഹയാത്രികനും അപകടത്തിൽ മരിച്ചു. പിന്നിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്നറിയില്ല

author-image
WebDesk
New Update
Cyrus Mistry, car accident, ie malayalam

ന്യൂഡൽഹി: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും മറ്റ് മൂന്ന് പേരും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് ജിഎൽസി സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനം ഞായറാഴ്ച അപകടത്തിൽപ്പെട്ട എൻഎച്ച്-48 ന്റെ ഭാഗം റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം "ബ്ലാക്ക് സ്പോട്ട്" ആയി പ്രഖ്യാപിച്ചേക്കാം. അപകടത്തെക്കുറിച്ച് രണ്ട് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഒന്ന് മഹാരാഷ്ട്ര സർക്കാരും മറ്റൊന്ന് ഒരു സ്വതന്ത്ര ഏജൻസിയുമാണ്.

Advertisment

ഡ്രൈവറുടെ ക്ഷീണവും, അമിത വേഗതയുമാകാം അപകട കാരണങ്ങളെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ''നിലവിൽ, ഇതൊരു ബ്ലാക്ക് സ്പോട്ട് അല്ല. ഈ സ്ഥലം അപകട സാധ്യതയുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഞങ്ങൾ അതിനെ ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിക്കും, ”ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ബ്ലാക്ക് സ്പോട്ട് എന്നത് ഒരു റോഡ് സ്ട്രെച്ച് അല്ലെങ്കിൽ ഒരു ഭാഗമാണ്, അവിടെ ഡിസൈൻ പിഴവ് കാരണം അപകടങ്ങൾ പതിവായി സംഭവിക്കുകയും പിന്നീട് തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

2016 മുതൽ 2018 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ പാതകളിൽ 5,803 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതിൽ, മഹാരാഷ്ട്രയിൽ 25 ഓളം ബ്ലാക്ക് സ്പോട്ടുകളുണ്ട്. അപകടം നടന്ന ദേശീയപാതയിൽ രണ്ടെണ്ണമുണ്ണ്ട്. എന്നാൽ അപകടം നടന്ന കൃത്യമായ സ്ഥലം ഇതുവരെ ബ്ലാക്ക് സ്പോട്ടായി നിശ്ചയിച്ചിട്ടില്ല.

മിസ്ത്രിയും മറ്റ് മൂന്ന് പേരും ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ വടക്ക് പാൽഘറിലെ ചരോട്ടിയിൽ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിലുള്ള ഒരു സ്ഥലത്തുവച്ച് അവരുടെ കാർ റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

Advertisment

"മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് എസ്‌യുവി (മെഴ്‌സിഡസ് ബെൻസ് ജിഎൽസി) ഓടിച്ചിരുന്നത്, ഡ്രൈവറുടെ ക്ഷീണം അപകടത്തിന് കാരണമായിരിക്കാം," വൃത്തം പറഞ്ഞു.

ഡ്രൈവർ, യാത്രികർ, ഡ്രൈവർ സൈഡ്, ഫ്രണ്ട് പാസഞ്ചർ സൈഡ്, രണ്ട് കർട്ടൻ എയർബാഗുകൾ തുടങ്ങി ഏഴ് എയർബാഗുകളാണ് ജിഎൽസിയുടെ ടോപ്പ് എൻഡ് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. അപകടകരമായ സാഹചര്യങ്ങൾക്കുവേണ്ടിയുള്ള മുൻ സീറ്റ് ബെൽറ്റുകൾ അടങ്ങിയ "പ്രീ-സേഫ്" ഫീച്ചറും കാറിൽ സജ്ജീകരിച്ചിരിക്കുന്നു.

മുൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടപ്പോൾ മിസ്ത്രിയും പിൻസീറ്റിലുണ്ടായിരുന്ന സഹയാത്രികനും അപകടത്തിൽ മരിച്ചു. പിന്നിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്നറിയില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ ഫലമായി കാർ പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർ മുന്നിലേക്ക് തെറിച്ചുവീണ് പരുക്കുകളും മരണങ്ങളും സംഭവിക്കുന്നു.

2019 ജനുവരിയിൽ പുറത്തിറക്കിയ ഒരു സ്വതന്ത്ര സർവേയിൽ 2017ൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനെ തുടർന്ന് ഇന്ത്യയിൽ 26,896 പേർ മരിച്ചതായി രേഖപ്പെടുത്തിയിരുന്നു. പുറകിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമങ്ങൾ അവഗണിച്ചതാണ് മരണങ്ങൾക്കു കാരണം. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിന്റെ (CMVR) റൂൾ 138 (3) പ്രകാരം മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്ന എല്ലാ വ്യക്തികളും സീറ്റ് ബെൽറ്റ് ധരിക്കണം.

Car Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: