ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ കുംഭമേളയ്ക്കായി ഒരുക്കിയിരുന്ന ക്യാമ്പില്‍ തീപിടിത്തം. ദിഗംബര്‍ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. അഗ്‌നിബാധയില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

തീയണയ്ക്കുന്നതിനായി ഫയര്‍ ഫോഴ്‌സ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് അറിയിച്ചു. ആളപടകമൊന്നും സംഭവിച്ചിട്ടില്ലെന്ന് അഖര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര്‍ മിശ്ര അറിയിച്ചു.

55 ദിവസം നീണ്ടു നില്‍ക്കുന്ന മേള നാളെയാണ് ആരംഭിക്കുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമസ്ഥലത്ത് കുളിക്കുന്നതിനായി നിരവധി തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ