ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഒഡിഷ-ആന്ധ്ര തീരത്തേക്ക് നീങ്ങുന്നു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഒഡിഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

അടുത്ത ഇരുപത്തിനാല് മണിക്കറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്കാകും നീങ്ങുക. നിലവിൽ ഒഡിഷയിലെ ഗോപാൽപൂരിൽ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും 530 കിലോമീറ്റർ അകലെയും അന്ധ്രപ്രദേശിലെ കലിംഗപട്ടണത്തിന്റെ വടക്ക് ദിശയിൽ 480 കിലോമീറ്റർ അകലെയുമാണ് ന്യൂനമർദ്ദം.

80 മുതൽ 90 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിന്റെ വേഗത 100 കിലോമീറ്ററിലേക്ക് ഉയരും. ബുധനാഴ്ചയോടെ ഒഡിഷ തീരത്തേക്ക് എത്തുമ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്ററിലേക്ക് കുറയുമെന്നും കരുതുന്നു. അടുത്ത അഞ്ച് ദിവസത്തിൽ തെക്കൻ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook