ചെന്നൈ: ഗാജ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- കിഴക്കിനും മധ്യ-പടിഞ്ഞാറും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട ‘ഗാജ’ ചുഴലിക്കാറ്റ് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് കഴിഞ്ഞ 6 മണിക്കൂറില്‍, മണിക്കൂറില്‍ 13 കി.മി വേഗതയില്‍ സഞ്ചരിച്ച്‌, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളില്‍ (ആന്‍ഡമാന്‍ ഐലന്‍ഡസ്) രൂപപ്പെട്ടിരിക്കുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റുമായി മാറുവാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത 36 മണിക്കൂറില്‍ ഇത് പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറോട്ടും, പിന്നേട് പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറോട്ടും നീങ്ങി വടക്ക് തമിഴ്നാടിനും തെക്ക് ആഡ്ര പ്രദേശിനും തീരത്ത് അടുത്ത 48 മണിക്കുറില്‍ വീശുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 – 55 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി.മി വരെയും ആന്‍ഡമാന്‍ ഐലന്‍ഡിലും ആന്‍ഡമാന്‍ കടലിലും വീശുവാന്‍ സാധ്യതയുണ്ടെന്നും കലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.

നവംബര്‍ 14ന് വടക്ക് തമിഴ്നാടും തെക്ക് ആന്ധ്ര പ്രദേശിലും മധ്യ പടിഞ്ഞാറും തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതി ശക്തമായ കാറ്റു വീശുവാനും, കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 – 90 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കി.മി വരെയും ആകാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ ഇതേ ദിവസം കടല്‍ അതി പ്രക്ഷുബ്ധം ആകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നവംബര്‍ 12ന് തെക്കു പടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 – 75 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 85 കി.മി വരെയും ആകാന്‍ സാധ്യതയുണ്ട് .ആയതിനാല്‍ ഇതേ ദിവസം കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. 13ന് വടക്ക് തമിഴ്നാടും തെക്ക് ആന്ധ്ര പ്രദേശിലും കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറില്‍ 45 – 55 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി.മി വരെയും വീശുവാന്‍ സാധ്യതയുണ്ട്.

ആയതിനാല്‍ ഇതേ ദിവസം കടല്‍ അതി പ്രക്ഷുബ്ധം ആകാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. അടുത്ത 12 മണിക്കൂറില്‍ മധ്യ- തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും 13 വരെ വരെ മധ്യ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. ഉള്‍ക്കടലില്‍ മത്സൃ ബന്ധനത്തിന് പോയിരിക്കുന്ന മത്സൃ തൊഴിലാളികള്‍ നാളെ നവംബര്‍ 12ന് മുന്‍പ് തീരം അണയണമെന്നും കാലാവ്സഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ