/indian-express-malayalam/media/media_files/uploads/2021/05/cyclone-taukte.jpg)
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത് സൗരാഷ്ട്ര മേഖലയ്ക്കു സമീപമാണ് കാറ്റിന്റെ സ്ഥാനം. അതിതീവ്രം എന്നതിൽനിന്ന് അതിശക്തം എന്ന വിഭാഗത്തിലേക്ക് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ വീണ്ടും തീവ്രത കുറഞ്ഞ് ശക്തമായ ചുഴലിക്കാറ്റായി മാറും.
ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ഗുജറാത്ത് തീരത്തെ വൈദ്യുതി വിതരണവും മൊബൈൽ നെറ്റ്‌വർക്കുകളും ചുഴലിക്കാറ്റിനെത്തുടർന്ന് തടസപ്പെട്ടു.
ചുഴലിക്കാറ്റിനെത്തുടർന്ന് മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ ആറിടത്തായി ആറ് പേർ കൊല്ലപ്പെട്ടു. രണ്ട് ബോട്ടുകൾ കടലിൽ മുങ്ങിയതിനെത്തുടർന്ന് മൂന്നു പേരെ കാണാതായതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റ് മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും കാരണമായി
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) എന്നിവയുടെ 54 സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
/indian-express-malayalam/media/post_attachments/sAeA8xnMtwFJQTZ7Vl3X.jpg)
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ റെഡും മുംബൈയില്‍ ഓറഞ്ചും അലര്‍ട്ടുകള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ മോണോറെയില്‍ സര്‍വീസുകള്‍ ഇന്നലെ നിര്‍ത്തിവച്ചു. മധ്യ റെയില്‍വേയുടെ പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ ഗട്‌കോപറിനും വിഖ്രോളിക്കുമിടയില്‍ തടസപ്പെട്ടു.
#CycloneTauktae further intensifies into an 'Extremely Severe Cyclone'. It is expected to hit the Gujarat coast sometime this evening.
— The Indian Express (@IndianExpress) May 17, 2021
In this video, Coastal police stand guard at Veraval coast, Gujarat. (📹 by @nirmalharindran) pic.twitter.com/jdcnSmGynV
ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നയിടങ്ങളിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 79 സംഘത്തെയാണ് വിവിധ സംസ്ഥാനങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
Read Also: ഗ്രാമീണ മേഖലകളിലെ കോവിഡ് വ്യാപനം: കേന്ദ്രം പുതിയ മാർഗനിർദേശം പുറത്തിറക്കി
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു കൂടി തുടരുമെന്നതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു.
കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.