‘ഷഹീൻ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെയോടെ ഗുജറാത്ത് തീരത്ത് രൂപപ്പെടും; പാകിസ്ഥാനിലേക്ക് പോകും

ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് മാറി പാക്കിസ്ഥാനിലെ മക്രാൻ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

പൂണെ: ‘ഷഹീൻ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെയോടെ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്. എന്നാൽ ‘ഷഹീൻ’ ഇന്ത്യൻ തീരത്തെ നേരിട്ട് ബാധിച്ചേക്കില്ല.

വ്യാഴാഴ്ച രാവിലെയോടെ വടക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘ടൗട്ടെ’ക്ക് ശേഷം ഈ വർഷം അറബിക്കടലിൽ രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായി അത് മാറും.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് സെപ്റ്റംബർ 26ന് ആന്ധ്രാപ്രദേശ് തീരം കടന്ന ദുർബലമായ ‘ഗുലാബ്’ ചുഴലിക്കാറ്റാണ് അറബിക്കടലിൽ നിന്നും പുതിയ ചുഴലിക്കാറ്റായി രൂപംകൊള്ളാൻ പോകുന്നത്. തെലങ്കാനയും മഹാരാഷ്ട്രയും കടന്ന് നിലവിൽ ഗുജറാത്തിനു മുകളിലാണ് ഗുലാബ് നിലകൊള്ളുന്നത്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഗുലാബ് നിലവിൽ ദുർബലമായി തെക്കൻ ഗുജറാത്ത് തീരത്തിനു മുകളിലാണ്.

Also Read: ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ മറ്റൊരു ചുഴലിക്കാറ്റിന് കാരണമായേക്കും: ഐഎംഡി

“വ്യാഴാഴ്ച രാവിലെയോടെ, സിസ്റ്റം ഒരു ന്യൂനമർദ്ദം ആവുകയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെയോടെ, ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുകയും വടക്കൻ അറബിക്കടലിൽ രൂപം കൊള്ളുകയും ചെയ്യും,” ഐഎംഡി വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറഞ്ഞു. ഖത്തർ നിർദ്ദേശിച്ച ‘ഷഹീൻ’ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.

ഈ ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് മാറി പാക്കിസ്ഥാനിലെ മക്രാൻ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ചുഴലിക്കാറ്റ് ഇന്ത്യയ്ക്ക് നേരിട്ട് ഭീഷണിയാകില്ല. എന്നാൽ ഒക്ടോബർ രണ്ടു വരെ മൽസ്യബന്ധനം വിലക്കിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cyclone shaheen pakistan gujarat

Next Story
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, ‘പിഎം പോഷണ്‍’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം; അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com