വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശിൽ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്നാട്ടിൽ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കൻ തീരത്തായിരിക്കും കാറ്റ് വീശുക. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിൽവരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് വിവരം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ