മുംബൈ: ഓഖി ചുഴലിക്കാറ്റ് മദ്ധ്യപ്രദേശ് തീരത്തേക്ക് അടുക്കുന്നതിനിടെ മുൻകരുതലുമായി സംസ്ഥാന സർക്കാർ. മുബൈയിലെ എല്ലാ സ്ക്കൂളുകൾക്കും സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു. തീരദേശ പ്രദേശങ്ങളായ താനെ, രത്നഗിരി, പാൽഗ്രാഹ് ജില്ലകളിൽ എല്ലാം അവധി പ്രഖ്യാപിച്ചതായി മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്ദെ അറിയിച്ചു.

ഇതിനിടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ചേർത്തു. ഗുജറാത്ത് , മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സുരക്ഷ മുൻകരുതലുകൾ വിലയിരുത്താനാണ് യോഗം ചേർന്നത്. നാളെ പുലർച്ചയോടെ ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് ഇപ്പോൾ ഗുജറാത്ത് തീരത്തേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ കാറ്റിന്റെ ശക്തി കുറഞ്ഞ് വരികയാണ്. മണിക്കൂറിൽ 9 കിലോമീറ്റർ വേഗതമാത്രമെ ഓഖി ചുഴലിക്കാറ്റിനുള്ളു. എന്നിരുന്നാലും കടൽക്ഷോഭം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ