Cyclone Fani Hits Odisha, West Bengal ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

1. Train No: 22643 എറണാകുളം – പാട്‌ന ബി – വീക്ക്‌ലി എക്‌സ്പ്രസ് ഇന്നത്തെയും നാളത്തെയും (മേയ് 6,7 ദിവസങ്ങളിലെ) സര്‍വീസ് റദ്ദാക്കി.

2. Train No: 22878 എറണാകുളം – ഹൗറ അന്തോന്ത്യയ വീക്ക്‌ലി എക്‌സ്പ്രസ് നാളെ (മെയ് 7) നടത്താനിരുന്ന സര്‍വീസ് റദ്ദാക്കി.

3. Train No: 15906 ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ് മെയ് എട്ടിന് കന്യാകുമാരിയില്‍ എത്തിച്ചേരണ്ടതാണെങ്കിലും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

Read More: നാശം വിതച്ച് ഫോനി

ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തിയിരുന്നു. ചുഴലിക്കാറ്റില്‍ വലഞ്ഞ ജനങ്ങള്‍ക്കായി മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മാത്രം 34 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രളയബാധിതര്‍ക്ക് അരിയും പണവും മറ്റ് ആവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന ദുരിതാശ്വാസ പാക്കേജ് നല്‍കുമെന്ന് നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അടിയന്തര സഹായമായി 50 കിലോ അരിയും 5000 രൂപയും നല്‍കും. ദുരിതമുണ്ടായ മറ്റിടങ്ങളില്‍ ഒരു മാസത്തെ റേഷനരി വിഹിതവും 1000 രൂപയും പൊളിത്തീന്‍ ഷീറ്റും ലഭിക്കും. അത്ര രൂക്ഷമായി ബാധിക്കാത്ത ഇടങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തെ അരി വിഹിതവും 500 രൂപയുമാണ് ലഭിക്കുക. പൂര്‍ണമായി നാശനഷ്ടം സംഭവിച്ച വീടിന് 95,100 രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടിന് 52000 രൂപയും ചെറിയ നഷ്ടം സംഭവിച്ചവയ്ക്ക് 3200 രൂപയും അടിയന്തരമായി അനുവദിക്കും.

Read More: ഫോനി ചുഴലിക്കാറ്റ്: എയിംസിന്റെ മേല്‍ക്കൂര പറന്നു പോയി

ഒഡീഷയിൽ എറെ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പിന്നീട് ബംഗാളിലേക്ക് നീങ്ങുകയായിരുന്നു. മെയ് 2,3 ദിവസങ്ങളിലായിരുന്നു ഫോനി ഒഡീഷയിൽ ആഞ്ഞടിച്ചത്. 200 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുകയും അതിശക്തമായ മഴ ലഭിക്കുകയും ചെയ്തു. ഒഡീഷയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു, വെെദ്യുതി ബന്ധവും ടെലിഫോൺ ബന്ധവും വിച്ഛേദിക്കപ്പെടുകയും ചെയ്തു. കാറ്റ് വേഗത കുറഞ്ഞാണ് ഒഡീഷ വിട്ടത്. ബംഗാളിലേക്ക് എത്തിയതോടെ കാറ്റിന്റെ വേഗത നന്നായി കുറഞ്ഞിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook