/indian-express-malayalam/media/media_files/uploads/2019/05/Fani-Odisha.jpg)
Fani cyclone hits Odisha
Cyclone Fani Hits Odisha, West Bengal Live Update: ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്ക് നീങ്ങുന്നു. ഒഡീഷയിൽ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞാണ് ബംഗാളിലേക്ക് നീങ്ങുന്നത്. വടക്ക് - കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞ് 130 കിലോമീറ്റർ വേഗതയിലാണ് ബംഗാളിലേക്ക് നീങ്ങുന്നത്. കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ഒഡീഷയിൽ ഇപ്പോഴും കനത്ത മഴയുണ്ട്. ടെലിഫോൺ ബന്ധമടക്കം പലയിടത്തും പൂർണമായും താറുമാറായിരിക്കുകയാണ്.
Read More: ഫോനി ചുഴലിക്കാറ്റ്; എയിംസിന്റെ മേല്‍ക്കൂര പറന്നുപോയി
ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ കനത്ത നാശനഷ്ടം. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒഡീഷയില്‍ മൂന്ന് മരണം സംഭവിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡീഷയുടെ കരഭാഗത്തേക്ക് കാറ്റ് ആഞ്ഞടിച്ചതോടെ ഏറെ നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്ന് കരയില്‍ ആഞ്ഞടിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിച്ചത്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോനി ബംഗാളിലേക്ക് കടക്കുമെന്നും ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്.
നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നേതാക്കൾ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
11 ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.
Read More: Cyclone Fani: 'ഫാനി' എങ്ങനെ 'ഫോനി' ആയി? ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിങ്ങനെ
ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും നാളെയും ഭുവനേശ്വരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വരികയും പോകുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി.
സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 11 ജില്ലകളിൽ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. വോട്ടെടുപ്പു പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
Read More: കൊടുങ്കാറ്റിനൊപ്പം പിറന്നവള്‍; പേര് ഫോനി
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഭുവനേശ്വറിലെ എയിംസ് കെട്ടിട്ടത്തിന്റെ മേല്‍ക്കൂര കനത്ത കാറ്റില്‍ പറന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എയിംസ് കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. എയിംസിലെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയാണ് കനത്ത കാറ്റില്‍ പറന്നുപോയത്. എയിംസിലെ രോഗികളും ജോലിക്കാരും വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്.
#SevereCyclonicStorm#Fani and consequent #VeryRoughSea do not deter #CoastGuard ship while she proceeds to undertake #HADR. @IndiaCoastGuard Ship with relief material onboard off #Odisha coast heading 4 humanitarian mission @DefenceMinIndia@SpokespersonMoD@PIB_India@PMOIndiapic.twitter.com/xZF8hcgkau
— Indian Coast Guard (@IndiaCoastGuard) May 3, 2019
ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ 160 ഓളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ദുരന്ത നിവാരണ സേനാ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പലയിടത്തും വൻ മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടമുണ്ടായി.
Live Blog
Cyclone Fani will make landfall in Odisha today at 11 am. Chief Minister Naveen Patnaik has appealed to the people not to panic.
Govt of India Spokesperson: As per telephonic information, in Puri, extensive damage to kuchha houses, old buildings and temporary shops. No confirmed report of deaths, but 160 reportedly injured. Power and telecom is completely down. NDRF & State forces are clearing roads. #Fani
— ANI (@ANI) May 3, 2019
Advance release of funds from SDRF to State Governments of Andhra Pradesh, Odisha, Tamil Nadu and West Bengal:
Rs. 340.875 cr – for Odisha
Rs. 235.50 cr – for West Bengal
Rs. 200.25 cr – for Andhra Pradesh
Rs. 309.375 cr – for Tamil Nadu
ഫോനി ചുഴലിക്കാറ്റ് ബംഗാളിലേക്ക് നീങ്ങുന്നു. വടക്ക് - കിഴക്ക് ദിശയിലാണ് പശ്ചിമ ബംഗാളിലേക്ക് ഫോനി നീങ്ങുന്നത്. ഒഡീഷയിൽ കനത്ത മഴ തുടരുകയാണ്. കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ബംഗാളിലെത്തുന്നതോടെ തീവ്രത നന്നായി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Video clip of a roof being blown off at the undergraduate hostel in AIIMS Bhubaneshwar due to #CycloneFani#Fani#FaniCyclone#FaniUpdatespic.twitter.com/97c5ELQJ46
— Sitanshu Kar (@DG_PIB) May 3, 2019
JUST IN: EC relaxes Model Code Conduct in four districts of Andhra Pradesh to facilitate rescue work in wake of cyclone 'FANI' @IndianExpresspic.twitter.com/gcIYiJ7ywx
— Ritika Chopra (@KhurafatiChopra) May 3, 2019
Clearing roads by commissionerate police cuttack.@odisha_police@cpbbsrctc@CMO_Odishapic.twitter.com/oxtrN5HzSA
— DCP CUTTACK (@DCP_CUTTACK) May 3, 2019
Odisha: Police personnel of Nayapalli police station clear roads in Bhubaneswar. Several trees have been uprooted in the heavy rain and strong winds which hit the region today. #CyclonicStormFANIpic.twitter.com/tGxBvzP36c
— ANI (@ANI) May 3, 2019
ഫോനി ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകൾക്കകം ബംഗാളിലേക്ക് പ്രവേശിക്കും. ബംഗാളിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ തീവ്രത കുറയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒഡീഷയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലെ തീരമേഖലകളിൽ അതിതീവ്ര മഴയും കാറ്റും ഉണ്ട്. കാറ്റ് ബംഗാളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. ഒഡീഷയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോണ്‍ നമ്പര്‍ - 1938
The Railways has also listed numbers (1800-3457401, 1800-3457402) for the public.
Region-specific numbers are as follows: Bhubaneswar(0674-2303060, 2301525, 2301625), Khurda Road (0674-2490010, 2492511, 2492611), Sambalpur (0663- 2532230, 2533037, 2532302), Visakhapatnam– (0891- 2746255, 1072), Puri- 06752-225922, Bhadrak- 06784-230827, Cuttack- 0671-2201865, Berhampur- 0680-2229632.
കനത്ത മഴയിലും കാറ്റിലും ഒഡീഷയിൽ കനത്ത നാശനഷ്ടം. നിലവിൽ മണിക്കൂറിൽ 170 മുതൽ 180 വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. അപകടകരമായ ചുഴലിക്കാറ്റിനെ നേരിടാൻ അതീവ ജാഗ്രതയോടെയാണ് ഒഡീഷ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒഡീഷ തീരം കടന്ന് കരയിലേക്ക് ആഞ്ഞടിക്കുകയാണ് ഫോനി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ കാറ്റ് പൂർണ്ണമായും കരയിലെത്തും.
THE EXTREMELY SEVERE CYCLONIC STORM “FANI” IS VERY LIKELY TO MOVE NORTH-NORTHEASTWARDS AND WEAKEN INTO A VERY SEVERE CYCLONIC STORM DURING NEXT 6 HOURS.
— India Met. Dept. (@Indiametdept) May 3, 2019
ഒഡീഷയിലെ പുരിയിലും അയൽ പ്രദേശങ്ങളിലും മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലോണ് ഫോനി ആഞ്ഞടിക്കുന്നത്. ഇത് 200 കിലോ മീറ്റർ വരെ വേഗതയിലേക്ക് ഉയരാം.
See how #FaniCyclone hitting Puri. A friend sent this from Odisha. 😱😱 pic.twitter.com/ltEVCYaLwi
— Liz Mathew (@MathewLiz) May 3, 2019
#WATCH Rain and strong winds hit Paradip, Odisha. #CycloneFanipic.twitter.com/YJZ7oCS191
— ANI (@ANI) May 3, 2019
ആന്ധ്രയുടെ തീരദേശങ്ങളിൽ ശക്തമായ കാറ്റ് വീശുന്നു. ഒഡീഷയിൽ കടൽക്ഷോഭം ആരംഭിച്ചു
Andhra Pradesh: Strong winds hit Visakhapatnam as #CycloneFani makes landfall in Odisha's Puri. pic.twitter.com/horXzAifNR
— ANI (@ANI) May 3, 2019
Odisha: People take refuge in a shelter in Paradip of Jagatsinghpur. Over 1 million people have been evacuated from vulnerable districts in last 24 hrs & about 5000 kitchens are operating to serve people in shelters. #CycloneFani is expected to make a landfall in Puri dist today. pic.twitter.com/Hp3oXhkPSB
— ANI (@ANI) May 3, 2019
Andhra Pradesh: Visuals from Srikakulam as rain and strong winds hit the region. #CycloneFani is expected to make a landfall in Puri district in Odisha today and continue till noon. pic.twitter.com/GDnufvrQag
— ANI (@ANI) May 3, 2019
#WATCH Odisha: Strong winds and rainfall hit Puri. #CycloneFani is expected to make a landfall in Puri district today. Visuals from near Puri Beach. pic.twitter.com/Wc9i851CNY
— ANI (@ANI) May 3, 2019
/indian-express-malayalam/media/media_files/uploads/2019/05/cyclone-fani-1.jpg)
Fani Cyclone, Cancellation of Trains: മെയ് 15ാം തിയ്യതി വരെഒഡീഷയിലെ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ച് അതാത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ വിവിത ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മെയ് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി 81 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2019/05/path.jpg)
/indian-express-malayalam/media/media_files/uploads/2019/05/Railway.jpg)
/indian-express-malayalam/media/media_files/uploads/2019/05/Tree-uprooted.jpg)
/indian-express-malayalam/media/media_files/uploads/2019/05/Puri-Petrol-pumb.jpg)
/indian-express-malayalam/media/media_files/uploads/2019/05/PP-03-FANI-PURI-tourist-03.jpg)
/indian-express-malayalam/media/media_files/uploads/2019/05/Express-Highway.jpg)
Highlights