Cyclone Fani: കത്രീന, മോറ, സാഗര്‍, ഓഖി ഇപ്പോഴിതാ ഫോനി. എല്ലാം ചുഴലിക്കാറ്റുകളുടെ പേരുകളാണ്. മിക്ക ചുഴലിക്കാറ്റകള്‍ക്കും സ്ത്രീകളുടെ പേരാണ് നല്‍കുന്നത് എന്നത് മറ്റൊരു വസ്തുത. ആരാണ് ഈ പേരുകള്‍ നല്‍കുന്നത്? നിലവിൽ ഏറ്റവുധികം ചർച്ച ചെയ്യുന്ന ഒരു പേരാണ് ഫോനി. ഇത് Fani എന്നാണ് എഴുതുന്നെങ്കിലും ഫോനി എന്നാണ് വായിക്കുക. ബംഗാളിയിലെ ഉച്ഛാരണത്തിന്റെ പ്രത്യേകതയാണത്. ഫണം എന്ന വാക്കിൽ നിന്നാണ് ഫോനി എന്ന വാക്ക് രൂപപ്പെട്ടത്.
ഒരു പ്രാഥമിക അക്കത്തിൽ അക്ഷാംശം-രേഖാംശം ആധാരമാക്കി മനസിലാക്കുന്നതിന് പകരം ആളുകൾക്ക് എളുപ്പത്തിൽ ഓർത്തു വയ്ക്കുന്നതിനാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന സംവിധാനം ആരംഭിച്ചത്. ഒപ്പം ഇത്തരത്തിൽ പേരിടുന്നത് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനും, മാധ്യമങ്ങൾക്ക് സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും കൂടുതൽ എളുപ്പമാക്കുന്നു.
Read More: Fani Cyclone Live Updates: ഫോനി ചുഴലിക്കാറ്റ് തീവ്രതയേറുന്നു; അതീവ ജാഗ്രതയിൽ കേരളവും
2000 മുതലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിച്ചത്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്‌ള്യൂ എം ഓ) യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും (എസ്‌കാപ്പ്) ഈ പേരിടല്‍ സംവിധാനത്തിന് തുടക്കം കുറിച്ചത്. കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയവും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും എല്ലാം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്.
നിലവില്‍ ഇന്ത്യന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത വിതച്ചുകൊണ്ട് ആഞ്ഞടിക്കുന്ന ഫോനി ചുഴലിക്കാറ്റിന് പേര് നല്കിയത് ബംഗ്ലാദേശാണ്. അടുത്ത ചുഴലിക്കാറ്റിന് വായു എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ സംഭാവനയാണ്.
ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് സ്ത്രീകളുടെ നാമങ്ങള്‍ നല്‍കുന്ന രീതി ഔദ്യോഗികമായി ആരംഭിച്ചത് 1953ലാണ്. 1979 വരെ ഇത് തുടര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്നീട് പുരുഷന്മാരുടെ പേരും ഉപയോഗിച്ച് തുടങ്ങിയത്.
Read More: Cyclone Fani Kerala: കടലിന്റെ മക്കളെ കണ്ണീർ കടലിൽ ആഴ്ത്തി കടലാക്രമണം; ചിത്രങ്ങൾ
ലോകത്തെ ഒമ്പത് ഭാഗങ്ങളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് അവ.
വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകളില്‍ ആദ്യം പേര് നല്‍കിയത് ബംഗ്ളാദേശാണ്. 2004 ല്‍ ഒനീല്‍ എന്നായിരുന്നു പേര്. ഇതുവരെ ഈ മേഖലയില്‍ നിന്നും പേരിടാന്‍ അവകാശമുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എട്ട് പേരുകള്‍ നല്‍കിയിട്ടുണ്ട്. 64 പേരുകളുടെ പട്ടികയില്‍ നിന്നുമാണ് എട്ട് പേരുകള്‍ സാധ്യമായത്.
തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി രൂപംകൊണ്ട ചുഴലിക്കാറ്റിന് ഓഖി എന്ന പേര് നല്കിയത് ബംഗ്ലാദേശാണ്. ‘കണ്ണ്’ എന്നാണ് ഇതിന് അര്‍ത്ഥം. കഴിഞ്ഞ ചുഴലിക്കാറ്റിന്റെ പേര് മോറ എന്നായിരുന്നു. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ ഈ കാറ്റിന്റെ നാമം വന്നത് തായ്ലന്റില്‍ നിന്നായിരുന്നു. കടല്‍ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്. അതിനു ശേഷം വന്ന ചുഴലിക്കാറ്റായിരുന്നു സാഗര്‍. ഇതിന് പേര് നല്‍കിയത് ഇന്ത്യയായിരുന്നു.