/indian-express-malayalam/media/media_files/uploads/2023/06/Marin-Drive.jpg)
മുംബൈ മറൈൻ ഡ്രെവിൽനിന്നുള്ള കാഴ്ച. ഫൊട്ടോ: ഗണേഷ് ഷിർശേഖർ
മുംബൈ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും ബിപോർജോയ് സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗോവയിൽ നിന്ന് 690 കിലോ മീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോ മീറ്റർ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറും ആയിട്ടാണ് നിലവിൽ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് വടക്ക്-വടക്ക് കിഴക്കൻ ഭാഗത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മൂന്നു സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീരമേഖലകളില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ തിരമാലയുടേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ തിത്തൽ ബീച്ചിൽ ജൂൺ 14 വരെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
#WATCH | Gujarat: High waves are seen at Tithal beach of Valsad ahead of Cyclone Biparjoy.
— ANI (@ANI) June 10, 2023
Tithal Beach was closed for tourists as a precautionary measure by the Valsad administration following the cyclone Biparjoy warning (9/06) pic.twitter.com/TSvQfaiezv
കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായ ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ചു ജില്ലകളിൽ ഇന്നു യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.