scorecardresearch

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്തില്‍ കനത്ത മഴ, 125 കി.മീ വേഗം, ഒരുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഇന്നു വൈകീട്ട് 5 മണിയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഇന്നു വൈകീട്ട് 5 മണിയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

author-image
Gopal B Kateshiya
New Update
BIPARJOY,RAIN

(Express Photo by Nirmal Harindran)

ന്യൂഡൽഹി: ഗുജറാത്തിലെ സൗരാഷ്ട്ര തീരത്ത് കടന്ന ബിപാര്‍ജോയ് ചുഴലിക്കാറ്റ് പ്രഭാവം അര്‍ധരാത്രിവരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം ഇത് തുടരും. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം ആരംഭിച്ച് അര്‍ദ്ധരാത്രിയും ചുഴലിക്കാറ്റ് പ്രഭാവം തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പറഞ്ഞു. രാത്രിയോടെ, ചുഴലിക്കാറ്റ് സൗരാഷ്ട്ര, കച്ച്, അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരങ്ങള്‍, മാണ്ട്വി (ഗുജറാത്ത്), കറാച്ചി (പാകിസ്ഥാന്‍) എന്നിവിടങ്ങളില്‍ ജഖാവു തുറമുഖത്തിന് (ഗുജറാത്ത്) സമീപം കടക്കും.

Advertisment

മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് നീങ്ങുന്നതിന്റെ വേഗത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ നിരീക്ഷണങ്ങളെ ഉദ്ധരിച്ച് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാത്രിയോടെ ഗുജറാത്ത് തീരം തൊടുന്നത് മുന്‍കുട്ടി കണ്ട് കച്ച് ജില്ലയുടെ തീരത്തുനിന്നും 35,822 പേർ ഉൾപ്പെടെ എട്ട് തീരദേശ ജില്ലകളില്‍ താമസിക്കുന്ന ഒരുലക്ഷം ആളുകളെ ഇതുവരെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സംസ്ഥാന ഭരണകൂടം അറിയിച്ചു.മാത്രമല്ല, നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും പൊതുഗതാഗതം നിർത്തലാക്കുകയും ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും നിർദേശിച്ചിട്ടുണ്ട്. ഇന്നു വൈകീട്ട് 5 മണിയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

കച്ച്, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, രാജ്കോട്ട്, ജുനഗര്‍, സൗരാഷ്ട്ര, കച്ച് ജില്ലകളില്‍ മോര്‍ബി ജില്ലകളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും ബുധനാഴ്ച പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കൂടാനാണ് സാധ്യത.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സൗരാഷ്ട്ര-കച്ച് തീരപ്രദേശത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. അതേസമയം, ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ജില്ലകളായ കച്ചിലെയും ദേവഭൂമി ദ്വാരകയിലെയും ചില ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം 4 നും 8 നും ഇടയിൽ ജഖാവു തുറമുഖത്തിന് സമീപം ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് ഐഎംഡി ഗുജറാത്ത് ഡയറക്ടർ മനോരമ മൊഹന്തി പറഞ്ഞു. മണിക്കൂറിൽ 125-135 കിലോമീറ്റർ (കിലോമീറ്റർ) മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കച്ചിലെ മാണ്ഡവിക്കും പാക്കിസ്ഥാനിലെ കറാച്ചിക്കുമിടയിലുള്ള ജഖാവു തുറമുഖത്തിനു സമീപം കാറ്റ് കരയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൊബൈൽ ടവർ തടസപ്പെടുന്ന സാഹചര്യത്തിൽ ആശയവിനിമയം സാധ്യമാക്കുന്നതിന്, ടെലികോം സേവനദാതാക്കളുടെ സഹായത്തോടെ സർക്കാർ "ഇൻട്രാ സർക്കിൾ കണക്റ്റിവിറ്റി" പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് റിലീഫ് കമ്മീഷണർ അലോക് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. കച്ച്, ദേവഭൂമി ദ്വാരക, പോർബന്ദർ, ജാംനഗർ, രാജ്‌കോട്ട്, ജുനാഗഡ്, മോർബി ജില്ലകളിലാണ് ജൂൺ 17 രാത്രി 11.59 വരെ സേവനം ആക്ടിവേറ്റ് ആക്കിയത്. ഹാം റേഡിയോ സെറ്റുകളും സാറ്റലൈറ്റ് ഫോണുകളും ആക്ടിവേറ്റാക്കിയിട്ടുണ്ട്, അവ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കച്ച് ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ക്യാമ്പ് ചെയ്യുന്ന കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച ഭുജിലെ എയർഫോഴ്സ് സ്റ്റേഷൻ സന്ദർശിച്ച് സേനയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയായ ജികെ ജനറൽ ആശുപത്രിയും സന്ദർശിച്ചു.

''തീരത്ത് നിന്ന് 10 കിലോമീറ്റർ ഉൾപ്രദേശത്ത് ദുർബ്ബല പ്രദേശങ്ങളിൽ കുടിലുകളിലും കച്ച വീടുകളിലും താമസിക്കുന്ന 34,335 പേരെ ഞങ്ങൾ ഒഴിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ കടകളും ഓഫീസുകളും അടച്ചിടാൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, തീരദേശ താലൂക്കുകളിൽ വ്യാഴാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെ പൊതുഗതാഗത സേവനം നിർത്തിവയ്ക്കാനും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്,'' കച്ച് കലക്ടർ അമിത് അറോറ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ‌ഡി‌ആർ‌എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്‌ഡി‌ആർ‌എഫ്) രണ്ട് ടീമുകളെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെയും ഇന്ത്യൻ വ്യോമസേനയുടെയും ടീമുകളും സജ്ജരായിട്ടുണ്ട്.

Cyclone Gujarat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: