/indian-express-malayalam/media/media_files/uploads/2023/06/ANI.jpg)
ഫൊട്ടോ- എഎന്‍ഐ
അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയുടെ ശക്തി കുറഞ്ഞ് ദുര്‍ബലമായതായി കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് തീരത്ത് തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ദുര്‍ബ്ബല പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, ബുധനാഴ്ച മുതല്‍ 10 കിലോമീറ്റര്‍ ഉള്ളില്‍ കുടിലുകളിലും കച്ച വീടുകളിലും താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ, മുന്‍കരുതല്‍ നടപടിയായി 8,000-ത്തിലധികം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ആറ് തീരദേശ ജില്ലകളിലും സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിപാര്‍ജോയ് ചുഴലിക്കാറ്റ് ജൂണ്‍ 16 ന് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതതുടെ മുന്നറയിപ്പ്.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായുണ്ടായ കാറ്റും മഴയും തുടർന്ന് ഗുജറാത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. മോശം കാലാവസ്ഥയെ തുടര്‍ന്ന് രാജ്കോട്ടില്‍ ഒരാള്‍ മരിച്ചു. തീരദേശ ജില്ലകളിലെ സ്‌കൂളുകളും തുറമുഖങ്ങളും അടച്ചു. സംസ്ഥാനത്ത് എട്ട് തീരദേശ ജില്ലകളില്‍ നിന്നായി 6,827 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ ഏജന്‍സികളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ ഗുജറാത്തിലെ മാന്‍ഡ്വിക്കും പാക്കിസ്ഥാനിലെ കറാച്ചിക്കും ഇടയില്‍ കച്ചിലെ ജഖാവു തുറമുഖത്തിനു സമീപം സൗരാഷ്ട്രയും കച്ചും കടന്ന് ചുഴലിക്കാറ്റ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യോഗത്തില്‍ പറഞ്ഞു.
ഇന്നും നാളെയും ഗുജറാത്തിലെ തീരദേശ ജില്ലകളില്‍ കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയും പോര്‍ബന്തര്‍, രാജ്‌കോട്ട്, മോര്‍ബി, ജുനഗര്‍ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയും
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തുറമുഖമായ കാന്‍ഡ്ല ഉള്‍പ്പെടെ ഒന്നിലധികം തുറമുഖങ്ങളും അടച്ചുപൂട്ടി. തുറമുഖ മേഖലയിലുണ്ടായിരുന്ന 15 കപ്പലുകളും ബര്‍ത്ത് ചെയ്യാന്‍ കാത്തുനിന്ന കപ്പലുകളും ഇപ്പോള്‍ പുറപ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഓഖ, പോര്‍ബന്തര്‍, സലയ, ബേദി, നവ്ലാഖി, മാണ്ഡ്വി, ജഖാവു തുറമുഖങ്ങളും അടച്ചു.ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി.
2,500 ഓളം ആളുകളെ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായും ചൊവ്വാഴ്ചയും നടപടികള്‍ തുടരുമെന്നും ദേവഭൂമി ദ്വാരക കലക്ടര്‍ അശോഷ് ശര്‍മ്മ പറഞ്ഞു. ദേവഭൂമി ദ്വാരകയിലെ ഓഖ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കീ സിംഗപ്പൂരിലെ എണ്ണ പര്യവേക്ഷണ റിഗിലെ തൊഴിലാളികളെ ഒഴിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ഒരു ഹെലികോപ്റ്റര്‍ വിന്യസിച്ചു. കച്ചില്‍, കടല്‍ത്തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികളെയും ഉപ്പുതോട് തൊഴിലാളികളെയും ജില്ലാ ഭരണകൂടം ഒഴിപ്പിക്കാന്‍ തുടങ്ങി.
ശക്തമായ കാറ്റില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ 353 വൈദ്യുത തൂണുകള്‍ നിലംപൊത്തി, 161 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് വൈദ്യുതി നല്‍കുന്ന 43 ഫീഡറുകളും കര്‍ഷകര്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന 522 ഫീഡറുകളും പ്രതികൂല കാലാവസ്ഥ കാരണം പ്രതിസന്ധിയിലായതായി ഈ പ്രദേശങ്ങളില്‍ സേവനം നല്‍കുന്ന വൈദ്യുതി വിതരണ കമ്പനി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us