ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ആന്ധ്ര, ഒഡീഷ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിക്കുകയായിരുന്നു.
Read More: അംഫാൻ ചുഴലിക്കാറ്റ്: ന്യൂനമർദം ശക്തിപ്രാപിക്കുന്നു, ജാഗ്രതാ നിർദേശം
ഒഡീഷയിലും ബംഗാളിലും 12 തീരദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. തീരപ്രദേശത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. അതി തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത മഴയ്ക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
‘അംഫാന്‍’ ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
ആളുകൾക്ക് ബദൽ ഷെൽട്ടർ ഹോമുകൾ ഒരുക്കാൻ വെള്ളിയാഴ്ച ഒഡീഷ സർക്കാർ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം നൽകി. മത്സ്യത്തൊഴിലാളികള്‍ അടുത്ത ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. നിലവിൽ കടലിൽ പോയവർക്ക് തിരിച്ചെത്താനും നിർദേശമുണ്ട്.
കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.
മേയ് 19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റർ. കരിപ്പൂർ എപി, മൂന്നാർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്റർ മഴയും കാഞ്ഞിരപ്പള്ളി, കോഴ, പിറവം എന്നീ സ്ഥലങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.
Read in English: Cyclone Amphan, weather forecast today LIVE Updates