scorecardresearch

ജാതി സെൻസസിൽ നിർത്തില്ല, അതിന് ശേഷം സാമ്പത്തിക സർവേ ഉണ്ടാകും: രാഹുൽ ഗാന്ധി

'ജാതി സെൻസസ് പാവപ്പെട്ടവർക്കുള്ളതാണ്, രാജ്യത്തിന്റെ ആസ്തികളിൽ ഓരോ സമുദായത്തിനും എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അത് തെളിയിക്കും'

'ജാതി സെൻസസ് പാവപ്പെട്ടവർക്കുള്ളതാണ്, രാജ്യത്തിന്റെ ആസ്തികളിൽ ഓരോ സമുദായത്തിനും എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അത് തെളിയിക്കും'

author-image
WebDesk
New Update
Rahul Gandhi|India|India

'ജാതി സെൻസസ് പാവപ്പെട്ടവർക്കുള്ളതാണ്, രാജ്യത്തിന്റെ ആസ്തികളിൽ ഓരോ സമുദായത്തിനും എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അത് തെളിയിക്കും'

ഡൽഹി: ജാതി സെൻസസ് പാവപ്പെട്ടവർക്കുള്ളതാണെന്നും രാജ്യത്തിന്റെ ആസ്തികളിൽ ഓരോ സമുദായത്തിനും എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അത് തെളിയിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ ജാതി സെൻസസിൽ നിർത്തില്ലെന്നും അതിന് ശേഷം സാമ്പത്തിക സർവേ ഉണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"ഇത് ജാതിയോ മതമോ അല്ല, ദാരിദ്ര്യത്തെക്കുറിച്ചാണ്, ജാതി സെൻസസ് പാവപ്പെട്ടവർക്ക് ഉള്ളതാണ്. ഇന്ന് നമുക്ക് രണ്ട് ഇന്ത്യകളുണ്ട്. ഒന്ന് അദാനിയുടേതും, ബാക്കിയുള്ളത് മറ്റുള്ളവരുടേതും. ജാതി സെൻസസ് ഓരോ സമുദായത്തിനും എത്ര ജനസംഖ്യ ഉണ്ടെന്ന് വ്യക്തമാക്കും. രാജ്യത്തിന്റെ ആസ്തികളിൽ ഓരോ സമുദായത്തിനും എത്രത്തോളം നിയന്ത്രണമുണ്ടെന്നും മനസിലാകും.

പ്രതിപക്ഷ നീക്കം ജാതി സെൻസസിൽ നിർത്തില്ല. അതിന് ശേഷം സാമ്പത്തിക സർവേ ഉണ്ടാകും. ഈ രാജ്യത്ത് ആർക്കാണ് സ്വത്തുക്കൾ ഉള്ളതെന്ന് അത് കാണിക്കും. എല്ലാവർക്കും നീതി ലഭിക്കുന്ന ഒരു പുതിയ വികസന മാതൃക നമുക്ക് വേണമെങ്കിൽ ജാതി സെൻസസ് നടത്തേണ്ടതുണ്ട്," രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം, രാജ്യത്ത് ജാതി സെൻസസ് എന്ന ആശയത്തെ പിന്തുണയ്ക്കാൻ ഒറ്റക്കെട്ടായി തീരുമാനിച്ചെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇത് രാജ്യത്തെ പാവപ്പെട്ടവരുടെ വിമോചനത്തിനായുള്ള പുരോഗമനപരവും ശക്തവുമായ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്താൻ ഞങ്ങൾ ബിജെപിയെ നിർബന്ധിക്കും. അല്ലെങ്കിൽ സെൻസസ് നടത്തുന്നതിൽ നിന്ന് അവർ രക്ഷപ്പെടുമെന്നും ഇന്ത്യൻ സഖ്യത്തിന്റെ വീക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

Advertisment

“ഇന്ത്യ സഖ്യത്തിലെ മിക്ക പാർട്ടികളും ജാതി സെൻസസ് നടത്തുന്നതിൽ ഒരേ അഭിപ്രായക്കാരാണ്. എന്നാൽ ആർക്കെങ്കിലും വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിൽ അത് പ്രശ്നമല്ല. ഇന്ത്യൻ സഖ്യത്തിന്റെ ബഹുഭൂരിപക്ഷവും ജാതി സെൻസസ് എന്ന ആശയം മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നവരാണ്," രാഹുൽ പറഞ്ഞു.

അതിനിടെ, കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) അംഗങ്ങൾ ഇന്ന് വിളിച്ചു ചേർത്ത യോഗത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രങ്ങൾ ചർച്ച ചെയ്തു. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് ഈ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അധികാരമില്ലാത്ത മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ, വൈദ്യുതി മുതൽ പൊതുഗതാഗതം വരെയുള്ള സൗജന്യങ്ങൾ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ജാതി സെൻസസ് വിരങ്ങൾ പുറത്തുവിട്ട ബിഹാറിന്റെ ചുവടുപിടിച്ച് രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജാതി സർവേ പ്രഖ്യാപിച്ചു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഛത്തീസ്ഗഡിൽ ജാതി സർവേ നടത്തുമെന്ന് പ്രിയങ്ക ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചു. നവംബർ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തിരഞ്ഞെടുപ്പ് ആരംഭിക്കും. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യം നവംബർ 7നും പിന്നീട് നവംബർ 17നും തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശിൽ വോട്ടെടുപ്പ് നവംബർ 17നാണ് നടത്തുക. രാജസ്ഥാനിലും തെലങ്കാനയിലും യഥാക്രമം നവംബർ 23നും 30നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളുടെയും വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

Rahul Gandhi Congress Caste

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: