ന്യൂഡൽഹി: ചെറുകിട പൊതുമേഖല ബാങ്കുകളോട് കോർപ്പറേറ്റ് വായ്പകൾ നൽകുന്നത് കുറയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചു. വൻകിടക്കാർക്ക് വായ്പ നൽകുന്നത് കുറച്ച് ചെറുകിടക്കാർക്ക് വായ്പ നൽകാനാണ് സർക്കാർ നിർദ്ദേശം. മിക്ക ചെറുകിട പൊതുമേഖലാ ബാങ്കുകളും തങ്ങളുടെ വായ്പയിൽ 50 ശതമാനത്തിലധികവും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കാണ് നൽകിയത്.

വൻകിട കോർപ്പറേറ്റുകൾക്ക് നൽകുന്ന വായ്പ ഏറ്റവും കുറഞ്ഞത് 15 ശതമാനമെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഹൗസിങ് ലോൺ, കാർ ലോൺ തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം. 2019 മാർച്ചിന് മുൻപ് കോർപ്പറേറ്റ് വായ്പകൾ 40 ശതമാനത്തിൽ താഴെയാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമേ ബാങ്കുകളോട് തങ്ങളുടെ കൈവശം അധികമായുള്ള ഭൂമി, കെട്ടിടങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി വിപണി ഇടപെടൽ സജീവമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യൻ വിപണിയിലുണ്ടായ തളർച്ചയെ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ബാങ്കുകളുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ