scorecardresearch

ബാഗ് തുറന്നപ്പോൾ പെരുമ്പാമ്പുകളും ഉടുമ്പുകളും, ഞെട്ടി കസ്റ്റംസ് അധികൃതർ

ഫോറസ്റ്റ് ഓഫിസര്‍മാരെത്തിയാണ് ബാഗിലുള്ള വിവിധയിനം ഉടുമ്പുകളെയും പാമ്പുകളെയും തിരിച്ചറിഞ്ഞത്

ഫോറസ്റ്റ് ഓഫിസര്‍മാരെത്തിയാണ് ബാഗിലുള്ള വിവിധയിനം ഉടുമ്പുകളെയും പാമ്പുകളെയും തിരിച്ചറിഞ്ഞത്

author-image
WebDesk
New Update
lizard, ie malayalam

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽനിന്നും കസ്റ്റംസ് അധികൃതർ പിടികൂടിയത് വിവിധ ഇനം പാമ്പുകളും ഉരഗ വർഗത്തിൽപ്പെട്ട ഉടുമ്പുകളും. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്നും വന്യ ജീവികളെ ചെന്നൈയിലേക്ക് കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്.

Advertisment

വിമാനമിറങ്ങിയ രണ്ടു യാത്രക്കാരെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് പരിശോധിച്ചു. അപ്പോഴാണ് കളിപ്പാട്ടങ്ങൾക്കുളളിൽ തുണിസഞ്ചിയിൽ പൊതിഞ്ഞനിലയിൽ പാമ്പുകളെയും ഉടുമ്പുകളെയും കണ്ടെത്തിയത്.

തമിഴ്‍നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് പര്‍വേസ് (36), ശിവഗംഗ സ്വദേശി മുഹമ്മദ് അക്ബര്‍ (28) എന്നിവരാണ് പിടിയിലായത്. ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നതാണ് ബാഗെന്നും ചെന്നൈ വിമാനത്താവളത്തിനു പുറത്ത് ഇതു വാങ്ങാൻ ആളെത്തുമെന്നുമാണു പറഞ്ഞതെന്നു പിടിയിലായവര്‍ പറഞ്ഞു. ഇതനുസരിച്ച് ബാഗ് വാങ്ങാനെത്തുന്നവരെ പിടികൂടാൻ കസ്റ്റംസ് അധികൃതർ ഏറെനേരം കാത്തുനിന്നെങ്കിലും ആരും എത്തിയില്ല.

Advertisment

ഫോറസ്റ്റ് ഓഫിസര്‍മാരെത്തിയാണ് ബാഗിലുള്ള വിവിധയിനം ഉടുമ്പുകളെയും പാമ്പുകളെയും തിരിച്ചറിഞ്ഞത്. ഇവയെ ക്വാലാലംപൂരിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Chennai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: