ന്യൂഡെൽഹി: നോട്ട് പ്രതിസന്ധി പരിഹരിക്കാൻ സഹായം അഭ്യർഥിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ കാണാൻ എത്തിയ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പരിഹാസം. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ധനമന്ത്രിയെ കാണാ​ൻ എത്തിയത് . എന്നാൽ വിഷു കൈ നീട്ടം ഡിജിറ്റലാക്കിക്കൂടെ എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ കളിയാക്കൽ.
കൈനീട്ടമായത് കൊണ്ടുതന്നെ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് എംപിമാര്‍ മറുപടിയും നല്‍കി. സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ കൈയ്യിൽ പണമില്ലാത്ത അവസ്ഥയിലാണ് മലയാളികൾ. ദൈനംദിന ചിലവുകൾ നടത്താൻ പോലും മലയാളികളുടെ പണം ഇല്ല. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിട്ടും ഇത് കൈയ്യിൽ കിട്ടാത്ത സ്ഥിതിയാണ്. റിസർവ് ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എസ്ബിഐയോട് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടത് 174 കോടി രൂപയായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ വെറും 51 കോടി രൂപമാത്രമാണ്. പ്രതിദിനം 60-70 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തെ ട്രഷറികളിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ