scorecardresearch
Latest News

മംഗളൂരുവിൽ കർഫ്യൂവിന് ഇളവ്, സിദ്ധരാമയ്യയ്ക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങളെ കാണാനായി ഞായറാഴ്ച മംഗളൂരു നഗരം സന്ദർശിക്കാനിരിക്കുകയായിരുന്നു സിദ്ധരാമയ്യ

Jamia protest, ie malayalam

മംഗളൂരു: മംഗളൂരുവിൽ കർഫ്യൂവിന് ഇളവ്. ഇന്നു ഉച്ചയ്ക്ക് മൂന്നു മണി മുതൽ ആറുവരെയാണ് ഇളവ്. നാളെ പകലും ഇളവുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിൽ മംഗളൂരുവിൽ രണ്ടുപേർ മരിച്ചിരുന്നു.

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഞായറാഴ്ച അർധരാത്രി വരെ നഗര പരിധിയിൽ പ്രവേശിക്കുന്നത് വിലക്കി മംഗളൂരു പൊലീസ് നോട്ടീസ് നൽകി. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങളെ കാണാനായി ഞായറാഴ്ച മംഗളൂരു നഗരം സന്ദർശിക്കാനിരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന പ്രതിഷേധത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 11 ഓളം പേർ കൊല്ലപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി 600 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് പൂർണമാണ്. നൂറുകണക്കിനു വരുന്ന ആർജെഡി പ്രവർത്തകർ ട്രെയിൻ തടയുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.

Read Also: മംഗളൂരുവിൽ ബിനോയ് വിശ്വം എംപി പൊലീസ് കസ്റ്റഡിയിൽ

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥികളുടെ തീരുമാനം. ടിഐഎസ്എസ്, ഐഐടി-ബോംബെ, മുംബൈ യൂണിവേഴ്സിറ്റി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർതികൾ ഡിസംബർ 27 ന് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചു. ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിക്കു പുറത്ത് ഇന്നു സമാധാനപരമായ പ്രതിഷേധം നടന്നു. നാഗ്പൂരിൽ നിയമത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

മേഘാലയിൽ എട്ടു ദിവങ്ങൾക്കുശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിച്ചു. പൗരത്വ നിയമത്തിനെതിരായ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഡിസംബർ 12 നാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി കോൺകോഡ് സാങ്മയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ യോഗത്തിനുശേഷമാണ് തീരുമാനം. മധ്യപ്രദേശിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ 20 പേരെ കസ്റ്റഡിയിലെടുത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Curfew relaxed in mangaluru