scorecardresearch

ടിക് ടോക്ക് പോസ്റ്റിനെച്ചൊല്ലി സംഘർഷം: നേപ്പാളിലെ ബിർഗഞ്ചിൽ കർഫ്യൂ, പള്ളിക്ക് നേരെ ആക്രമണം

സംഘർഷം തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്

സംഘർഷം തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്

author-image
WebDesk
New Update
Nepal

നേപ്പാളിലെ ബിർഗഞ്ചിൽ കർഫ്യൂ

കാഠ്മണ്ഡു: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലൂടെ മതവിദ്വേഷം പടർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിച്ചതിനെത്തുടർന്ന് നേപ്പാളിലെ അതിർത്തി നഗരമായ ബിർഗഞ്ചിൽ സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ അധികൃതർ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി.

Advertisment

Also Read:ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു: മരണം 35 ആയി; 1200 പേർ കസ്റ്റഡിയിൽ

അയൽജില്ലയായ ധനുഷയിലെ കമല മുനിസിപ്പാലിറ്റിയിലുള്ള ഒരു പള്ളിക്ക് നേരെ ആക്രമണം ഉണ്ടായതോടെയാണ് പ്രശ്‌നങ്ങൾ തെരുവിലേക്ക് പടർന്നത്. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബിർഗഞ്ചിലും ധനുഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കുത്തിക്കൊലപ്പെടുത്തി; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

പ്രദേശത്ത് നേരത്തെ തന്നെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നെങ്കിലും, അത് ലംഘിച്ച് ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച കർഫ്യൂ ചൊവ്വാഴ്ചയും തുടരുകയാണ്.

Also Read:ബംഗ്ലാദേശിൽ ഹിന്ദു വ്യവസായിക്ക് കുത്തേറ്റു; പെട്രോളൊഴിച്ച് തീവെച്ച് കൊല്ലാനും ശ്രമം

സംഘർഷം തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കർഫ്യൂ തുടരുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

Read More: കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

Nepal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: