കാഠ്മണ്ഡു: ഉത്തർപ്രദേശിലെ ഫൈസാബാദിലെ അയോധ്യയിൽ രാമ രാജ്യം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ശ്രീരാമനെ തങ്ങളുടേതാക്കുകയായിരുന്നുവെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി. നേപ്പാളിലെ ഒരിടത്തു നിന്നാണ് രാമൻ വന്നതെന്നും സാംസ്കാരികമായ വഞ്ചനയാണ് ഇന്ത്യ കാണിച്ചതെന്നും ഒലി പറഞ്ഞു.

വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവർത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒലി. ബിഹാറുമായി അതിർത്തി പങ്കിടുന്ന പട്ടണമായ ബിർഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: വിവാദ ഭൂപടം: നേപ്പാൾ നിരാശപ്പെടുത്തിയെന്ന് ഇന്ത്യ

ഇന്നത്തെ അയോധ്യയിൽ നിന്ന്, വിവാഹത്തിനായി രാമൻ നേപ്പാളിലേക്ക് വരാൻ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശർമ ഒലി പറഞ്ഞു.

ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാൽ നാം സാംസ്കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യൻ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നൽകിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും യഥാർത്ഥ പുരാതന രാമ രാജ്യമല്ലെന്നും ഒലി വിശദീകരിച്ചു.

സീതയെപ്പോലെ, ഇന്നത്തെ നേപ്പാളിൽ നിന്നാണ് രാമനും വന്നതെന്ന് നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു. ബിഹാറുമായി അതിർത്തി പങ്കിടുന്ന തോറി എന്ന സ്ഥലത്തോട് ചേർന്നുള്ള പ്രദേശമായിരുന്നു രാമന്റേത്. രാമൻ ഉപേക്ഷിച്ചതിന് ശേഷം, മക്കളായ ലവ-കുശന്മാരോടൊപ്പം നാരായണിയുടെ (ഗന്ധക് നദി) തീരത്തുള്ള വാത്മീകി മഹർഷിയുടെ ആശ്രമത്തിലാണ് സീത താമസിച്ചിരുന്നതെന്നും ഒലി കൂട്ടിച്ചേർത്തു. ഇന്നും ധാരാളം തീർഥാടകർ അവിടെ എത്തുന്നു. ദസ്രത്ത് രാജാവിനായി ‘പുത്രെസ്തി യജ്ഞം’ നടത്തിയ പണ്ഡിറ്റുകൾ നേപ്പാളിലെ റിദി പ്രദേശത്തു നിന്നുള്ളവരാണെന്നും ഒലി അവകാശപ്പെട്ടു.

Read More: Culturally deceived by India, Lord Ram was prince in Nepal: PM K P Oli

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook