/indian-express-malayalam/media/media_files/uploads/2018/12/student_laptop-759.jpg)
CSIR UGC NET 2018
CSIR Released UGC NET 2018 Examination Admit Card: ദി കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്(സിഎസ്‌ഐആര്‍) ഈ വര്‍ഷത്തെ യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ csirhrdg.res.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 16നാണ് പരീക്ഷ നടക്കുക.
ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പിനും(ജെആര്‍എഫ്) കോളേജ് ലെക്ചര്‍ യോഗ്യതയ്ക്കും(നെറ്റ്) വേണ്ടിയാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വെസ്റ്റിയന്‍(എംസിക്യൂ) പരീക്ഷയുടെ ഫലം മാര്‍ച്ചിലോ ഏപ്രില്‍ മാസത്തിലോ പുറത്തുവരും. 2019 ജൂലൈ ഒന്നു മുതല്‍ വിജയികളായ മത്സരാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പ് ലഭിക്കും.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോണ്‍ ചെയ്യുന്ന വിധം:
ഔദ്യോഗിക വെബ്‌സൈറ്റ് csirhrdg.res.in തുറക്കുക
ഹോം പേജിലെ ഡൗണ്‍ലോഡ് അഡ്മിറ്റ് കാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ തെളിയും
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലൗഡ് ചെയ്തതിന് ശേഷം പ്രിന്റ് എടുക്കുക.
പരീക്ഷാ ക്രമം:
സിങ്കിള്‍ പേപ്പറായി രാവിലെയും വൈകുന്നേരവുമാണ് പരീക്ഷ നടക്കുക. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ചോദിക്കുക. ലൈഫ് സയന്‍സ്, എര്‍ത്ത് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പരീക്ഷകള്‍ നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.