ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ തടവിൽ കഴിയുന്ന മുൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സി.എസ്.കർണൻ പോരാട്ടങ്ങളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് സൂചന നൽകി. സുപ്രീം കോടതി ജസ്റ്റിസുമാർക്കെതിര താൻ പുറപ്പെടുവിച്ച വിധികൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
തന്റെ ആത്മകഥയിൽ വിധികൾ കൂടി പ്രസിദ്ധീകരിക്കാനാണ് കർണ്ണന്റെ തീരുമാനം. ഇക്കാര്യം അദ്ദേഹത്തിന്റെ കൗൺസിലായ ഡബ്ല്യു പീറ്റർ രമേഷാണ് വെളിപ്പെടുത്തിയത്. ഡിസംബർ പത്തിനാണ് ഇദ്ദേഹത്തിന്റെ ജയിൽ ശിക്ഷ അവസാനിക്കുന്നത്. ഇതിന് ശേഷം പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് പീറ്റർ വെളിപ്പെടുത്തിയത്.
മെയ് 9 നാണ് ഏഴംഗ സുപ്രീം കോടതി ബെഞ്ച് സിറ്റിംഗ് ജഡ്ജായ സി.എസ്.കർണനെതിരെ ആറ് മാസത്തെ തടവുശിക്ഷ വിധിച്ചത്. ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്.കർണനെ ജൂൺ 20 ന് കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.