scorecardresearch

കള്ളപ്പണത്തിന്റെ ദേശാന്തരഗമനത്തിന് പുതിയ ആയുധം; കറ പുരണ്ട ക്രിപ്റ്റോ കറൻസി

Cryptocurrency exchanges: മൂന്ന് വർഷങ്ങളിലായി 144 കേസുകളാണ് ഐ4സി വിശകലനം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ മോഷ്ടിക്കപ്പെടുന്ന പണം അന്തർദേശീയ സിൻഡിക്കേറ്റുകളിലേക്ക് എത്തിക്കാൻ ക്രിപ്‌റ്റോകറൻസി എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻ്റെ ദുരൂഹമായ വഴി അവർ കണ്ടെത്തി

Cryptocurrency exchanges: മൂന്ന് വർഷങ്ങളിലായി 144 കേസുകളാണ് ഐ4സി വിശകലനം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ മോഷ്ടിക്കപ്പെടുന്ന പണം അന്തർദേശീയ സിൻഡിക്കേറ്റുകളിലേക്ക് എത്തിക്കാൻ ക്രിപ്‌റ്റോകറൻസി എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻ്റെ ദുരൂഹമായ വഴി അവർ കണ്ടെത്തി

Ritu Sarin & Mahender Singh Manral
New Update
Cripto Currency Investigation

അതിർത്തി കടന്നുള്ള കള്ളപ്പണ കൈമാറ്റത്തിനുള്ള പുതിയ ആയുധമാവുകയാണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്. സർക്കാർ നയങ്ങളേക്കാൾ വേഗത്തിൽ മുന്നേറുന്ന സാങ്കേതിക വിദ്യകളാൽ ശക്തിപ്രാപിക്കപ്പെട്ട ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള ഗേറ്റ് വേയും കേന്ദ്രങ്ങളുമാവുന്നു. സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള ഈ തട്ടിപ്പിന്റെ വേഗതയ്ക്കൊപ്പം ഓടിയെത്താനാവാതെ ഇന്ത്യൻ ഏജൻസികൾ പ്രയാസപ്പെടുകയാണ്. ഇൻ്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സുമായി (ICIJ) സഹകരിച്ച് 'ദ് ഇന്ത്യൻ എക്സ്പ്രസ്' നടത്തിയ 'ദ കോയിൻ ' ലോണ്ട്രി'  എന്ന അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

Advertisment

ദ് ന്യൂയോർക്ക് ടൈംസ്, സ്യൂഡ്‌ഡോയ്ചെ സൈറ്റുങ്‌, ലെ മോണ്ട്, മലേഷ്യാകിനി എന്നിവ ഉൾപ്പെടുന്ന 38 ന്യൂസ്‌ റൂമുകളിലെ 113 റിപ്പോർട്ടർമാർ ചേർന്ന് 10 മാസമെടുത്താണ് ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്. ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ എക്സ്ചേഞ്ചുകൾ എങ്ങനെയാണ് നിയമവിരുദ്ധമായ ഇടപാടുകൾക്ക് മുൻപെങ്ങുമില്ലാത്തത്ര എളുപ്പത്തിൽ വഴിയൊരുക്കുന്ന ഒരു 'നിഴൽ സമ്പദ്‌വ്യവസ്ഥയ്ക്ക്' ജന്മം നൽകിയത് എന്ന് ഈ പ്രോജക്റ്റ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഈ എക്സ്ചേഞ്ചുകൾ കുറഞ്ഞത് 5.8 ബില്യൺ യുഎസ് ഡോളർ പിഴയും ശിക്ഷകളും ഒത്തുതീർപ്പ് കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്.  ഒരുകാലത്ത് നികുതി സങ്കേതങ്ങളുടെ ആധിപത്യത്തിലായിരുന്ന ഈ സമാന്തര സാമ്പത്തിക ലോകം എത്രത്തോളം വലുതും ദുരൂഹവുമാണ് എന്നതിൻ്റെ സൂചനയാണിത്.

Also Read: 'ബംഗ്ലാദേശ് ജനതയുടെ താൽപ്പര്യങ്ങൾക്ക് പ്രതിജ്ഞാബദ്ധം'; ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ പ്രതികരണവുമായി ഇന്ത്യ

ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്

21 മാസത്തിൽ, 2024 ജനുവരിക്കും 2025 സെപ്തംബറിനും ഇടയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ(14സി) 27 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ സൈബർ ക്രിമിനലുകൾ കള്ളപ്പണ കൈമാറ്റത്തിനായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 2872 ഇരകളിൽ നിന്നായി 623.63 കോടി രൂപ ഈ പ്ലാറ്റ്ഫോമുകൾ വഴി കടത്തി. 360.16 കോടി രൂപ ഒരു എക്സ്ചേഞ്ചിലൂടേയും 6.01 കോടി രൂപ മറ്റൊരു എക്സ്ചേഞ്ചിലൂടെയും.

Advertisment

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കുറഞ്ഞത് 144 കേസുകളാണ് ഐ4സി (I4C) വിശകലനം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ മോഷ്ടിക്കപ്പെടുന്ന പണം അന്തർദേശീയ സിൻഡിക്കേറ്റുകളിലേക്ക് എത്തിക്കാൻ ക്രിപ്‌റ്റോകറൻസി എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻ്റെ ദുരൂഹമായ ഇരുളടഞ്ഞ വഴി അവർ കണ്ടെത്തി.

ക്രിപ്റ്റോ കേസിലെ റഷ്യക്കാരനായ പ്രതി ഒസ്കാർ ജേതാവായ കെവിൻ സ്പാസിയുടെ ബോളിവുഡ് താരം ദിഷാ പഠാണി ഉൾപ്പെടെയുള്ളവർ അഭിനയിച്ച സിനിമയുടെ പിന്നണിയിലെ മുഖമായത് എങ്ങനെ? ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി നിക്ഷേപക ഉച്ചകോടികൾക്കും (investor summits), എലോൺ മസ്‌കിന്റെ അമ്മയായ മേയ മസ്‌കിന്റെ മുംബൈയിലെ ജന്മദിനാഘോഷത്തിനും പിന്നിലും ഇയാൾ തന്നെയായിരുന്നു.

Also Read: ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാല ചെയർമാൻ രേഖകളുമായി ഹാജരാകണം

ഈ കണ്ടെത്തലുകൾ ദ് കോയിൻ ലോണ്ട്രി എന്ന അന്വേഷണത്തെ നേരത്തെയുണ്ടായ എച്ച്എസ്ബിസി ലീക്ക്സ്, പനാമ പേപ്പേഴ്സ്, പാരഡൈസ് പേപ്പേഴ്സ്, പൻഡോര പേപ്പേഴ്സ് ഉൾപ്പെടെയുള്ളവയുടെ നിരയിലാക്കുന്നു. ആ പ്രോജക്ടുകൾ പോലെ, ഈ അന്വേഷണവും ആഗോള തലത്തിലെ കള്ളപ്പണ കൈമാറ്റത്തിന്റെ പാത തുടരുന്നു. പക്ഷേ ഇപ്പോൾ ഡിജിറ്റൽ വസ്തുക്കളായാണ് കൈമാറ്റപ്പെടുന്നത്. ഇത് അതിർത്തി കടന്നുള്ള പണ കൈമാറ്റത്തിനും വ്യക്തിവിവരം മറച്ചു വയ്ക്കുന്നതിനും സഹായിക്കുന്നു.

എന്താണ് ക്രിപ്റ്റോ? വെല്ലുവിളിയാവുന്നത് എങ്ങനെ?

ക്രിപ്റ്റോ കറൻസി എന്നത് ഒരു ഡിജിറ്റൽ ടോക്കൻ ആണ്. ഒരു ബാങ്കിന്റെ മധ്യസ്ഥതയിൽ അല്ലാതെ ഈ ക്രിപ്റ്റോ കറൻസി വാങ്ങാനും വിൽക്കാനും സാധിക്കും. ഈ കൈമാറ്റങ്ങളെല്ലാം ഒരു ബ്ലോക്ക് ചെയിനിൽ രേഖപ്പെടുത്തും. കൈമാറ്റം നടത്തുന്നയാൾക്ക് അജ്ഞാതനായി തുടരാം. സ്റ്റോക്ക് എക്സ്ചേഞ്ചിന് സമാനമാണ് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചും. എന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചിനേക്കാൾ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ നിയമങ്ങളും ചട്ടങ്ങളും മേൽനോട്ടവും കുറവാണ്. മാത്രമല്ല കൈമാറ്റങ്ങൾ വേഗത്തിലാക്കാനും സാധിക്കും. ഭൂരിഭാഗം കേസുകളിലും വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇത് നിക്ഷേപകര ഈ പ്ലാറ്റ്ഫോമുകളിലേക്ക് ആകർഷിക്കുന്നതിനൊപ്പം ഈ ആകർഷിക്കുന്ന അതേ ഘടകങ്ങൾ അവരെ  തട്ടിപ്പുകാരുടേയും കള്ളപ്പണക്കടത്തുകാരുടേയും വലയിലുമാക്കുന്നു.

Also Read: ലഹരി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ; നടന്മാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡി നോട്ടീസ്

ആഗോള തലത്തിലെ ക്രിപ്റ്റോ നിയന്ത്രണ വ്യവസ്ഥ ദുർബലപ്പെട്ടതാണ്. ജപ്പാൻ, സിംഗപ്പൂർ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവിടങ്ങളിടെ ക്രിപ്റ്റോ കൈമാറ്റത്തിന് ശക്തമായ ലൈസൻസ് വ്യവസ്ഥകളും സുതാര്യതയുമുണ്ട്. മറ്റ് രാജ്യങ്ങളിൽ ക്രിപ്റ്റോ വ്യവസ്ഥയിലെ മേൽനോട്ടവും ജാഗ്രത കുറവും  വ്യക്തമാണ്. നമുക്ക് പരിചിതമായ വഴി തന്നെയാണ് ഈ തട്ടിപ്പിന്റേതും. നിയമവ്യവസ്ഥയെ കബളിപ്പച്ച് പണം കടത്തുന്നു, മുൻകാലങ്ങളിലെ ഐസിഐജെ പ്രോജക്ടുകൾ വെളിപ്പെടുത്തയത് പോലെ.

റാൻസംവെയർ ഗ്രൂപ്പുകൾ, മയക്കുമരുന്ന് സിൻഡിക്കേറ്റുകൾ, സൈബർ ഫ്രോഡ് നെറ്റവർക്കുകൾ, നിയമവ്യവസ്ഥ ലംഘിച്ച് പ്രവർത്തിക്കുന്നവർ എന്നിങ്ങനെയുള്ള തട്ടിപ്പുകാരെല്ലാം ക്രിപ്റ്റോയ്ക്കാണ് മുൻഗണന നൽകുന്നത്. ക്രിപ്റ്റോ ഇടപാടുകളുടെ വേഗതയും സ്വകാര്യതയുമാണ് ഇതിന്റെ കാരണം. ഫണ്ടുകൾ വാലറ്റുകളിൽ നിന്ന് വാലറ്റുകളിലേക്കും എക്സ്ചേഞ്ചുകളായും ഇത് രണ്ടും കൂടിച്ചേർന്ന അവസ്ഥയിലും മിനിറ്റുകൾക്കുള്ളിൽ മാറി ദുർബലമായ നിയമവ്യവസ്ഥയുള്ള സ്ഥലങ്ങളിലേക്ക് എത്തി മറയുന്നു. ഈ ആഗോള ട്രെൻഡ് ഇന്ത്യയിലും പ്രകടമാണ്.

Crypto Currency Wallet

എന്താണ് സർക്കാരിന്റെ നയം?

വിപണിയിലെ താത്പര്യം കൂടുകയാണ് എങ്കിലും ക്രിപ്റ്റോ എക്സ്ചേഞ്ച് വ്യവസ്ഥാപിതമാക്കുന്നതിനോട് വിമുഖത കാണിക്കുകയാണ് സർക്കാർ. ക്രിപ്റ്റോ വ്യവസ്ഥാപിതമാക്കുന്നതോടെ സർക്കാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രതീതി ഉണ്ടാവുമോ എന്നതാണ് സർക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഭരണകൂടത്തിൽ നിന്ന് ഇങ്ങനെയൊരു നീക്കം വന്നാൽ അത് എളുപ്പം നഷ്ടമുണ്ടായേക്കാവുന്ന വെല്ലുവളി നിറഞ്ഞ ഒരു ആസ്തിയിലേക്ക് കൂടുതൽ നിക്ഷേപകർ എത്താൻ ഇടയാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.  നിലവിൽ ധനകാര്യ മന്ത്രാലയം ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കുള്ള രേഖകൾ തയ്യാറാക്കുകയാണ്. എന്നാൽ ഇത് ക്രിപ്റ്റോ എക്സ്ചേഞ്ച് വ്യവസ്ഥയ്ക്കുള്ള കരട് രേഖയല്ല.

അതേസമയം ഏജൻസികൾ ഒരു പ്രത്യേക വെല്ലുവിളി നേരിടുന്നുണ്ട്. പിടിച്ചെടുത്ത ക്രിപ്‌റ്റോ എവിടെ സൂക്ഷിക്കണം എന്നത് സംബന്ധിച്ചാണ് അത്. ഏകദേശം 4 മില്യൺ ഡോളർ വരുന്ന പിടിച്ചെടുത്ത ഡിജിറ്റൽ ആസ്തികൾ ഒരു  സ്ഥാപനത്തിൽ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണെന്ന് ഒരു പ്രധാന അന്വേഷണ ഏജൻസിയിൽ നിന്ന് 'ദ് ഇന്ത്യൻ എക്‌സ്‌പ്രസ്' കണ്ടെത്തി. പിടിച്ചെടുത്ത ക്രിപ്റ്റോ സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കാത്തരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ്; വിവരം പൂഴ്ത്തിവച്ചുവെന്ന് കോൺഗ്രസ്

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ക്രിപ്റ്റോയിൽ നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ പ്രവർത്തനം സംബന്ധിച്ച് നിയമചട്ടക്കൂടുകളും നിയന്ത്രണ വ്യവസ്ഥയും ഒന്നും ഭരണകൂടം കൊണ്ടുവന്നിട്ടില്ലാത്തതിനാൽ  എക്സ്ചേഞ്ച് തകരുകയോ മരവിപ്പിക്കുകയോ ചെയ്താൽ നിക്ഷേപകർക്ക് പരാതി നൽകാൻ ഒരിടവും ഇല്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും(ആർബിഐ) ഓംബുഡ്‌സ്മാനും ഇല്ല, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെ മേൽനോട്ടവുമില്ല. ഉള്ളത് അനിശ്ചിതത്വം മാത്രം.

ക്രിപ്റ്റോ എക്സ്ചേഞ്ച് സംബന്ധിച്ച് നിയമമോ മറ്റ് ചട്ടക്കൂടുകളോ ഇല്ലാത്തതനാൽ ഈ അനിശ്ചിതത്വം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്ചേഞ്ചുകൾ പറയുന്നു. എന്നാൽ ഇന്ത്യയുടെ അധികാരപരിധിക്ക് പുറത്തുള്ള ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് സ്വതന്ത്രമായി സേവനം നൽകിക്കൊണ്ടിരിക്കുന്നു.

നികുതി ഘടനയാണ് ഇവിടെ മറ്റൊരു തലവേദനയായി തുടരുന്നത്. ഓരോ ഇടപാടിനും ഒരു ശതമാനം ടിഡിഎസ് അത് കൂടാതെ 30 ശതമാനം മൂലധന നേട്ട നികുതി (Capital Gains Tax). ഈ മേഖലയുടെ നിലപാട് തന്നെ അവതാളത്തിലായി  എന്ന് വ്യവസായയികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.  ഇന്ത്യൻ എക്സ്ചേഞ്ചുകളിലെ വ്യാപാര അളവ് 2022 ഏപ്രിൽ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിൽ 97 ശതമാനം കുറഞ്ഞു എന്നാണ് കണക്ക്. ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയത് ഏകദേശം 35,000 കോടി രൂപയുടെ ഇടപാടുകൾ.

പ്രമുഖ ഇന്ത്യൻ എക്സ്ചേഞ്ചുകളാണ് CoinDCX, WazirX, Mudrex, CoinSwitch, Pi42, Onramp, BitBNS എന്നിവ. അവയുടെ ഉടമസ്ഥാവകാശ ഘടനകൾ വിദേശ ഹോൾഡിങ് കമ്പനികൾക്ക് കീഴിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മൂലധനം സ്വരൂപിക്കുന്നതിന് അനുകൂലമായ സാഹചര്യമുള്ള അധികാരപരിധികളിൽ ചെയ്യുന്ന സാധാരണ രീതിയാണ് ഇതെന്നാണ് സ്ഥാപകർ പറയുന്നത്. എങ്കിലും ഇന്ത്യയിലെ നിയന്ത്രണ അനിശ്ചിതത്വം ഈ "പാളികളുള്ള നിലനിൽപ്പിനെ" പ്രോത്സാഹിപ്പിച്ചതായി പലരും സമ്മതിക്കുന്നു.

Read More: 

Cryptocurrency Black Money

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: